കാസര്‍കോട് : സമൂഹത്തെ കാര്‍ന്നു തിന്നുന്ന ലഹരിക്കെതിരെ ഓപ്പറേഷന്‍ തൂഫാനുമായി കൈകോര്‍ക്കാന്‍ ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബും.
ലഹരിയുടെ ദൂഷ്യവശങ്ങളെപ്പറ്റി യുവതലമുറയെ ബോധവത്കരിക്കാനായി ആദ്യപടിയെന്നോണം ഹ്രസ്വ ചിത്രം നിര്‍മ്മിക്കുന്നു.
യുവതലമുറയെ ലഹരിയുടെ പിടിയില്‍ നിന്ന് സംരക്ഷിക്കുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് സമൂഹത്തില്‍ ശക്തമായ ബോധവല്‍ക്കരണം നടത്തുന്നതിനുമാണ് ചിത്രം ലക്ഷ്യമിടുന്നത്. കേരിയര്‍_ലൈഫ് ഡസ് നോട്ട് റിവൈന്‍ഡ് എന്ന ഷോര്‍ട്ട് ഫിലിമിന്റെ സ്വിച്ചോണ്‍ കര്‍മ്മം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വ്വഹിച്ചു.
ലഹരി വ്യക്തിയുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാവിയെ തകര്‍ക്കുന്ന വലിയ വിപത്താണെന്നും അതിനെതിരെ ശക്തമായ സാമൂഹിക പ്രതിരോധം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, കല്ലട്ര മാഹിന്‍ എം.എല്‍.എ, അഡ്വ.എ.കെ ഫൈസല്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് ചന്ദ്രഗിരി പ്രസിഡണ്ട് ഷാഫി നാലപ്പാട്, സെക്രട്ടറി ഷാഫി എ.നെല്ലിക്കുന്ന്, ട്രഷറര്‍ സി.ടി മുസ്തഫ, എം.പി ഷാഫി ഹാജി, വേണു ഗോപാല്‍, ഇഖ്ബാല്‍ പട്ടുവത്തില്‍, സി.എല്‍. റഷീദ്, ഫാറൂഖ് കാസ്മി, എം.എം നൗഷാദ്, എം.എ സിദ്ദീഖ്, ആഷിഫ് ടി.എ, ഷറീഫ് കാപ്പില്‍, മഹറൂഫ് ബദരിയ്യ, ഷാഫി പാറക്കട്ട,അഷ്റഫ് ബംബ്രാണി എന്നിവര്‍ സംബന്ധിച്ചു.
ഷാഫി എ.നെല്ലിക്കുന്നാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്.




