മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു രമേശന്‍ പാലേരി. 1995 മുതല്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്.
കോഴിക്കോട്: ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്‍മാന്‍ രമേശന്‍ പാലേരി (66) അന്തരിച്ചു. അസുഖബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെയാണ് മരണം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്കു 2 ന് ഊരാളുങ്കല്‍ സൈബര്‍ പാര്‍ക്കില്‍ പൊതു ദര്‍ശനത്തിനു ശേഷം വടകരയിലേക്ക് കൊണ്ടുപോകും. ഏഷ്യയിലെ ഏറ്റവും വലിയ ലേബര്‍ കോഓപ്പറേറ്റീവ് സൊസൈറ്റിയായി ഊരാളുങ്കലിനെ വളര്‍ത്തിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ആളാണ് അദ്ദേഹം.
മൂന്നര പതിറ്റാണ്ടിലേറെയായി ഊരാളുങ്കല്‍ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്തിയായിരുന്നു രമേശന്‍ പാലേരി. 1995 മുതല്‍ ഊരാളുങ്കല്‍ സൊസൈറ്റി ചെയര്‍മാനാണ്. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ മുത്തച്ഛനായിരുന്നു. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിന്റെ അഭിമാനമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യുഎല്‍സിസിഎസ്) ചെയര്‍മാനായി മൂന്നു പതിറ്റാണ്ടിലേറെയായി മികച്ച രീതിയില്‍ സ്ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേര്‍പാട്.




