‘ഒരു നാടിന്റെ കാര്‍’ പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ചു

ആലംപാടി:നാടിന്റെ സ്പന്ദനം അറിഞ്ഞ് ജീവിച്ച് ചെറുപ്പ വലിപ്പമില്ലാതെ സാമൂഹിക സാംസ്‌കാരിക മത രംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കാല യവനികയിലേക്ക് മറഞ്ഞു പോയ ആലംപാടി അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ ജീവിതകഥ പറയുന്ന ‘ഒരു നാടിന്റെ കാര്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡോ:അബൂബക്കര്‍ കുറ്റിക്കോല്‍ വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ടര്‍ വിജയ് മേലോത്തിന് നല്‍കി നിര്‍വഹിച്ചു.

ആലംപാടി അബ്ദുല്‍ റഹിമാന്‍ ഹാജിയുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങളും പ്രവര്‍ത്തനങ്ങളും അനുഭവങ്ങളും അടയാളപ്പെടുത്തുന്ന പുസ്തകത്തിന്റെ ഗള്‍ഫ് പതിപ്പിന്റെ പ്രകാശനം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ വെച്ച് നടന്നിരുന്നു. ജീവിതത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകളും, നാടിനോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ ആത്മബന്ധവും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

പ്രകാശനച്ചടങ്ങില്‍ പുസ്തകത്തിന്റെ രചയിതാവിനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍ സംസാരിച്ചു. പുസ്തകം ”ഒരു വ്യക്തിയുടെ ജീവിതകഥ മാത്രമല്ല, ഒരു നാടിന്റെ സാമൂഹികവും സാംസ്‌കാരികവുമായ ഓര്‍മ്മകളുടെ കൂടി രേഖപ്പെടുത്തലാണെന്ന്” ചടങ്ങില്‍ അഭിപ്രായപ്പെട്ടു.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Scroll to Top