ഹീറ്റിംങ്ങ് വെന്റിലേഷന്‍ എയര്‍കണ്ടീഷന്‍ റെഫ്രിജറേഷന്‍ എംപ്ലോയിസ് അസോസിയേഷന്‍ (കേരള) HVACREA കാസര്‍ഗോഡ് ജില്ല സമ്മേളനം നടന്നു

റെഫ്രിജറേഷന്‍ & എയര്‍കണ്ടീഷന്‍ മേഖലയില്‍ തൊഴിലെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളി സര്‍ക്കാര്‍ അംഗീകൃത സംഘടനയായ ഹീറ്റിംങ്ങ് വെന്റിലേഷന്‍ എയര്‍കണ്ടീഷന്‍ റെഫ്രിജറേഷന്‍ എംപ്ലോയിസ് അസോസിയേഷന്‍ (കേരള) HVACREA കാസര്‍ഗോഡ് ജില്ല സമ്മേളനം നടന്നു. നെല്ലിക്കുന്ന് കോസ്‌മോസ് ഓഡിറ്റോറിയത്തില്‍നടന്ന ചടങ്ങ് കാസര്‍ഗോഡ് MLA ശ്രീ N A നെല്ലിക്കുന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് ശ്രീ അമീര്‍ അലി അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി ശ്രീ വിജയന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ശ്രീ അഷറഫ് കണക്കവതരണവും നടത്തി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ ശിവകുമാര്‍. എന്‍ മുഖ്യപ്രഭാഷണവും സംസ്ഥാന സെക്രട്ടറി ശ്രീ മനോജ് കെ. ആര്‍ സംഘടനാ വിശകലനം നടത്തി. സഹായ നിധിയെക്കുറിച്ച് സംസ്ഥാന ട്രഷറര്‍ ശ്രീ റൂബി. എസ് സംസാരിച്ചു. മുഖ്യ അതിഥിയായി കണ്ണൂര്‍ ജില്ലയില്‍ നിന്നും ശ്രീ സജീഷ് കെ.പി പങ്കെടുത്തു. സംസ്ഥാന കമ്മറ്റി അംഗങ്ങളായ ശ്രീ കിഷോര്‍ കുമാര്‍ ഷെട്ടി, ശ്രീ അബൂബക്കര്‍ സിദ്ധിക്എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് താലൂക്ക് പ്രസിഡന്റ് മാര്‍ ആശംസ പ്രസംഗങ്ങള്‍ നടത്തി. ജില്ലാ ജോയിന്‍ സെക്രട്ടറി ശ്രീ നിജീഷ് കുമാര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ വിഗ്നേഷ് നന്ദിയും പറഞ്ഞു.
സമ്മേളനത്തിന്റ പ്രധാന അജണ്ടയായ ജില്ലാ ഭരണ സമിതി തിരഞ്ഞെടുപ്പില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് കെ. ആര്‍ മുഖ്യവരണാധികാരിയായി.അടുത്ത മൂന്നു വര്‍ഷത്തേക്ക് സംസ്ഥാന കൗണ്‍സിലറായി ശ്രീ ശിവകുമാര്‍ എന്‍, ശ്രീ കിഷോര്‍ കുമാര്‍ ഷെട്ടി എന്നിവരും ജില്ലാ പ്രസിഡന്റായി ശ്രീ അമീര്‍ അലി, സെക്രട്ടറി ശ്രീ നിജീഷ് കുമാര്‍ ജില്ലാ ട്രഷറര്‍ ശ്രീ. അഷറഫ് എന്നിവരെ തിരഞ്ഞെടുത്തു.
ചടങ്ങില്‍ സംസ്ഥാന നേതാക്കളെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആദരിക്കലും ഒപ്പം സമ്മാന വിതരണവും നടന്നു.

Scroll to Top