വ്യാപകമായ പരാതികളെ തുടര്‍ന്ന് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ആന്ധ്രയിലെ സ്വകാര്യ ഏജന്‍സിക്ക് നോട്ടീസ് നല്‍കിയ കെഎസ്ആര്‍ടിസി, സേവനം പുനരാരംഭിക്കുന്നതിനായി പുതിയ ടെന്‍ഡര്‍ ക്ഷണിക്കാന്‍ ഒരുങ്ങുകയാണ്.
തിരുവനന്തപുരം: കൊറിയര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി കെഎസ്ആര്‍ടിസി. സേവനം മതിയാക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കി. ആന്ധ്രയിലെ singu സൊല്യൂഷന്‍സിനായിരുന്നു കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല. കൊറിയര്‍ ബുക്ക് ചെയ്യുന്നത് നിര്‍ത്തിവെച്ചു. സര്‍വീസ് മോശമെന്ന് വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. കെഎസ്ആര്‍ടിസി തന്നെയായിരുന്നു കൊറിയര്‍ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതല്‍ പ്രൊഫഷനല്‍ ആകാനാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്. കൊറിയര്‍ സര്‍വീസ് നടത്തിപ്പിന് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി.
കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി; പുതിയ ടെന്‍ഡര്‍ ക്ഷണിക്കും




