കാസര്‍കോട് അജാനൂര്‍,
മാണിക്കോത്തെ കരുണാകരന്റെ ഭാര്യ യശോദയാണ് മരിച്ചത്.
പ്രദേശത്തെ ഏഴ് പേരുടെ സാമ്പിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജാഗ്രത പാലിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കി. ശക്തമായ പനിയും ചുമയും ഉള്‍പെടെ ബാധിച്ച് ആദ്യം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എച്ച്. വണ്‍ എന്‍ വണ്‍ ലക്ഷണം കണ്ടതോടെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റി.
മൂന്ന് ദിവസം ഇവിടെ ചികില്‍സയില്‍ കഴിയുന്നതിനിടെയാണ് മരണം . ഇവരുമായി
സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ഏഴ് പേര്‍ക്ക് പനിയും ചുമയുമുള്‍പെടെ അനുഭവപ്പെടുന്നുണ്ട്. ഇവരുടെ സാമ്പിളാണ് പരിശോധനക്ക് അയച്ചിട്ടുള്ളത് . ആരോഗ്യ വിഭാഗം സ്ഥലത്ത് എത്തി മുന്‍ കരുതല്‍നടപടികള്‍ സ്വീകരിച്ചു. ജാഗ്രത പാലിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗീത മംഗളത്ത് പറഞ്ഞു.
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു.




