ഇബ്രാഹിം നീര്‍ച്ചാല്‍ അനുസ്മരണവും ബോധവല്‍ക്കരണ ക്ലാസും നടത്തി

കാസറഗോഡ് :
കേരള സ്റ്റേറ്റ് കുക്കിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇബ്രാഹിം നീര്‍ച്ചാല്‍ അനുസ്മരണയോഗവും ബോധവല്‍കരണ ക്ലാസും കാസറഗോഡ് മണ്ഡലം കമ്മിറ്റി ഓഫീസില്‍ വെച്ച് നടത്തി. ജില്ല പ്രസിഡന്റ് പി കെ അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ കണ്ണൂര്‍ ഉദ്ഘാടനം ചെയ്തു, ഏത് പ്രയാസ ഘട്ടത്തിലും താങ്ങായ് നിന്നും, നിര്‍ദ്ദേശങ്ങള്‍ നല്‍കിയും, തന്റെ അവശത നോക്കാതെ മറ്റുള്ളവരുടെ പ്രയാസങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തിരുന്ന അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കെന്നും മാതൃക തന്നെയാണ്, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ എല്ലാ കാലത്തും ഓര്‍മ്മിക്കപ്പെടുമെന്നും
സംഘടനക്ക് എല്ലാ കാലത്തും. ഒറ്റക്കെട്ടായ് നിന്ന് പ്രവര്‍ത്തിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് ഇബ്രാഹിം നീര്‍ച്ചാലിന്റെ പ്രത്യേകയെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അനുസ്മരിച്ചു , ആശ്രിത പദ്ധതിയില്‍ ചേര്‍ന്ന മെമ്പര്‍മാര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡിന്റെ സംസ്ഥാനതല ഉദ്ഘാടനം കാസറഗോഡ് ജില്ല വൈസ് പ്രസിഡന്റ് കുഞ്ഞഹമ്മദ് വെള്ളിക്കോത്തിനു നല്‍കി കൊണ്ട് സംസ്ഥാന സെക്രട്ടറി ശശി കുമാര്‍ വി,കെ നിര്‍വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് മാരായ സൈനുദ്ധീന്‍ പടന്നക്കാട്, റഫീഖ് കൊയിലാണ്ടിഎന്നിവര്‍ സംസാരിച്ചു.അഷ്റഫ് കോട്ടക്കണ്ണി,
ജില്ല വൈസ് പ്രസിഡന്റ് ഇ പി ബഷീര്‍, സത്താര്‍ മടക്കര, കുഞ്ഞഹമ്മദ് വെള്ളിക്കോത്ത്, മണ്ഡലം സെക്രട്ടറി മാരായ ഗണേഷ്‌വ തൃക്കരിപ്പൂര്‍, താജുദ്ധീന്‍ നെല്ലിക്കുന്ന് ജോയിന്റ് സെക്രട്ടറി നിസാര്‍ തളങ്കര, സൈദു നെല്ലിക്കട്ട, നിഷ ചൂരിമൂല, മിസ്രിയ ചെര്‍ക്കള, നസ്രിയ ചെറുവത്തൂര്‍, എന്നിവര്‍ സംബന്ധിച്ചു.
ജില്ല ജനറല്‍ സെക്രട്ടറി അബൂബക്കര്‍ കല്ലുരവി സ്വാഗതവും, ജോയിന്റ് സെക്രട്ടറി അബ്ദുല്‍ സലാം കുമ്പള നന്ദി പറഞ്ഞു.

Scroll to Top