ഒളവറ സങ്കേത ജി.യു.പി സ്‌കൂള്‍: ശതാബ്ദി ആഘോഷ സംഘാടക സമിതി.

തൃക്കരിപ്പൂര്‍:നൂറ്റാണ്ടിന്റെ നിറവിലെ ത്തിയ ഒളവറ സങ്കേത ജി.യു.പി സ്‌കൂളില്‍ ഒരു വര്‍ഷം നീളുന്ന വിപുലമായ ആഘോഷ പരിപാടികള്‍ നടത്തുന്നതിനുള്ള സംഘാടകസമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ കണ്‍വെന്‍ഷന്‍ തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജിത സഫറുല്ല ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി.അനിത അധ്യക്ഷത വഹിച്ചു.
പ്രധാനാധ്യാപകന്‍ കെ.വി. ജയരാജന്‍,സി.ബാലന്‍,ടി.വി.പ്രഭാകരന്‍, പി.ടി.എ പ്രസിഡണ്ട് കെ.പി.സജിത്ത്,മദര്‍ പി.ടി.എ പ്രസിഡണ്ട് എം.റൈസ,പി.സനീ പ് കുമാര്‍,കെ.വി.നളിനി തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഉപ്പു കുറുക്കല്‍ സമരം നടത്തിയ ഉളിയം കടവിനോട് തൊട്ടുരുമ്മിയുള്ള ഈ വിദ്യാലയം വൈവിധ്യമാര്‍ന്ന പരിപാടികളോടെയാണ് ശതാബ്ദി ആഘോഷിക്കുന്നത്.
സംഘാടകസമിതി ഭാരവാഹികളായി ടി.വി.വിജയന്‍(ചെയര്‍മാന്‍),സി.ബാലന്‍, ടി.വി.പ്രഭാകരന്‍(വൈ.ചെയര്‍മാന്‍)കെ. വി.ജയരാജന്‍( ജന.കണ്‍വീനര്‍),ടി.വി. ഷിബിന്‍,എ.വിജയന്‍( കണ്‍.),പി.പി. ശശിധരന്‍(ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.

Scroll to Top