ശമ്പളപരിഷ്‌കരണവും ക്ഷാമബത്തയും ഇടതു ഭരണത്തില്‍ ഇല്ലാതാക്കി:എന്‍.ജി.ഓ അസോസിയേഷന്‍.

കാസര്‍ഗോഡ്:ജീവനക്കാര്‍ക്ക് സമയബന്ധിതമായി ലഭിക്കേണ്ട ശമ്പള പരിഷ്‌ക്കരണവും
വിലക്കയറ്റ സൂചികക്കനുസരിച്ച് അതാത് കാലത്ത് ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന തുഛമായ ക്ഷാമബത്തയും ഇടതു ഭരണത്തില്‍ ഇല്ലാതാക്കിയെന്ന് എന്‍.ജി.ഒ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി മോബിഷ് പി തോമസ്സ് പറഞ്ഞു.
അനൂകൂല്യങ്ങള്‍ നിഷേധിച്ചതിന് LDF മറുപടി പറയണമെന്ന് അദ്ദേഹം പറഞ്ഞു.
NGO അസോസിയേഷന്‍ കാസര്‍ഗോഡ് ബ്രാഞ്ച് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബ്രാഞ്ച് പ്രസിഡന്റ് രതീഷ് ബന്തടുക്ക അധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എ.ടി.ശശി, സംസ്ഥാന കമ്മിറ്റിയംഗം എം.ബി. ജയപ്രകാശ് ആചാര്യ, ജില്ലാ സെക്രട്ടറി വി.ടി.പി.രാജേഷ്, ട്രഷറര്‍ വി.എം.രാജേഷ്, മാധവന്‍ നമ്പ്യാര്‍, രതി വയലപ്രം, സജീഷ് കുമാര്‍.കെ.വി, ശ്രീനിമോന്‍.M.K,
കരുണാകരന്‍ ആദൂര്‍, മുരളീധരന്‍ നായര്‍
എന്നിവര്‍ സംസാരിച്ചു.
ബ്രാഞ്ച് സെക്രട്ടറി ഷജില്‍ പിണറായി സ്വാഗതവും ബിജീഷ് നന്ദിയും പറഞ്ഞു

Scroll to Top