അന്‍സിബ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല; അന്‍സിബക്കെതിരെ ശ്വേത മേനോന്‍ കോടതിയില്‍

നടി അന്‍സിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോന്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കി. അന്‍സിബ അഡ്‌ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തന്റെ പരാതിയില്‍ കക്ഷിചേരല്‍ അന്‍സിബ ശ്രമിക്കുന്നത്. കക്ഷിചേരാന്‍ അന്‍സിബക്ക് നിയമപരമായ അവകാശമില്ല.

AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അന്‍സിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട്. എറണാകുളം മുന്‍സിഫ് കോടതിയിലാണ് കേസ് നല്‍കിയത്.

Scroll to Top