സി.പി.സി.ആര്‍.ഐ.യില്‍ ‘കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങള്‍’ എന്ന വിഷയത്തില്‍ ശില്‍പശാല സംഘടിപ്പിച്ചു

ഐ.സി.എ.ആര്‍ – കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തില്‍ (ICAR-CPCRI) ‘കൃഷിമേഖലയിലെ ഗുണമേന്മയുള്ള പ്രസിദ്ധീകരണങ്ങള്‍’ (High quality publications in agriculture) എന്ന വിഷയത്തില്‍ ഹിന്ദിയില്‍ ഏകദിന ശില്‍പശാല സംഘടിപ്പിച്ചു. സി.പി.സി.ആര്‍.ഐ ഡയറക്ടര്‍ ഡോ. കെ. ബാലചന്ദ്ര ഹെബ്ബാര്‍ അധ്യക്ഷത വഹിച്ചു.
. തുടര്‍ന്ന് ഡയറക്ടര്‍ ഡോ. കെ.ബി. ഹെബ്ബാര്‍ ആമുഖപ്രസംഗം നടത്തി. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ മുഖ്യാതിഥിയായിരുന്നു.
സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആര്‍.എന്‍. സുബ്രഹ്‌മണ്യന്‍ സ്വാഗതവും ഔദ്യോഗിക ഭാഷാ വിഭാഗം മെമ്പര്‍ സെക്രട്ടറി എച്ച്. മുരളീകൃഷ്ണ നന്ദിയും രേഖപ്പെടുത്തി.
സാങ്കേതിക സെഷനുകളില്‍ കൃഷിമേഖലയിലെ ഗവേഷണ പ്രസിദ്ധീകരണങ്ങളെക്കുറിച്ചും ലേഖനങ്ങളെക്കുറിച്ചും വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു.
ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ എന്ന വിഷയത്തില്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എസ്. ജയശേഖര്‍
സെമിനാര്‍ അവതരണങ്ങള്‍ എന്ന വിഷയത്തില്‍ (Presentations of articles in seminars) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. എം.ആര്‍. മണികണ്ഠന്‍
ജനപ്രിയ ലേഖനങ്ങള്‍
സയന്റിസ്റ്റ് ഡോ. ഹിമ ജോണ്‍
പ്രായോഗിക പരിശീലനം (Exercise) കമ്മ്യൂണിക്കേഷന്‍ സ്ട്രാറ്റജി നോഡല്‍ ഓഫീസറും കണ്‍വീനറുമായ ഡോ. ഹിമ ജോണ്‍
സോഷ്യല്‍ മീഡിയ ആശയവിനിമയം എന്ന വിഷയത്തില്‍ സോഷ്യല്‍ സയന്‍സ് വിഭാഗം മേധാവി ഡോ. കെ. പൊന്നുസാമി
ലഘു ആശയവിനിമയങ്ങള്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റും PME സെല്‍ ഇന്‍-ചാര്‍ജുമായ ഡോ. രവി ഭട്ട്
സാങ്കേതിക ബുള്ളറ്റിനുകള്‍ (Technical Bulletins) സീനിയര്‍ സയന്റിസ്റ്റ് ഡോ. എസ്. വി. രമേഷ് എന്നിവര്‍ സംസാരിച്ചു.

Scroll to Top