ഒരു വാഹനത്തിനും 365 ദിവസം ഓടാനാവില്ല, മന്ത്രി സി പി ജോണ്‍
കെഎസ്ആര്‍ടിസി പെന്‍ഷന്‍ പരിഷ്‌കരിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോണ്‍. സര്‍വീസുകള്‍ റദ്ദാക്കിയത് പ്രതിസന്ധികൊണ്ടല്ല. 3100 കെഎസ്ആര്‍ടിസി ബസുകളാണ് ഉള്ളത്. ഒരു മാസം കഴിയുമ്പോള്‍ ഇതെല്ലാം റിപ്പയറിനായി കയറ്റണം. ഓരോ ബസുകള്‍ക്കും നിശ്ചിത സമയം റിപ്പയറുകള്‍ ആവശ്യമുണ്ട്. 365 ദിവസവും ഒരു വണ്ടികളും ഓടില്ല, അങ്ങനെ ഓടിയാല്‍ കൂടുതല്‍ അപകടം ഉണ്ടാകും.മെയിന്റിനന്‍സിന്റെ ഭാഗമായി ഒരു നിശ്ചിത നമ്പര്‍ വണ്ടികള്‍ എപ്പോഴും റിപ്പയറില്‍ ആയിരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
കൊറിയര്‍ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തി കെഎസ്ആര്‍ടിസി നിര്‍ത്തിവെച്ചിരിക്കുകയാണ്. സേവനം മതിയാക്കാന്‍ സ്വകാര്യ ഏജന്‍സിക്ക് കെഎസ്ആര്‍ടിസി നോട്ടീസ് നല്‍കി. ആന്ധ്രയിലെ ഒരു കമ്പനിയ്ക്കാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസിന്റെ നടത്തിപ്പ് ചുമതല. കൊറിയര്‍ ബുക്ക് ചെയ്യുന്നത് നിര്‍ത്തിവെച്ചു. സര്‍വീസ് മോശമെന്ന് വ്യാപക പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി. മാത്രമല്ല തൊഴിലാളികള്‍ക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കെഎസ്ആര്‍ടിസി തന്നെയായിരുന്നു കൊറിയര്‍ ആദ്യം നടത്തിയത്. നല്ല വരുമാനവും കിട്ടിയിരുന്നു. പിന്നീട് കൂടുതല്‍ പ്രൊഫഷനല്‍ ആകാനാണ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത്. കൊറിയര്‍ സര്‍വീസ് നടത്തിപ്പിന് വീണ്ടും ടെന്‍ഡര്‍ ക്ഷണിക്കാന്‍ ഒരുങ്ങുകയാണ് കെഎസ്ആര്‍ടിസി മന്ത്രി സി പി ജോണ്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രിയദര്‍ശിനി പദ്ധതിയിലൂടെ തകര്‍ന്ന സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കൊച്ചിയില്‍ ദോശ ചുട്ട് പ്രതിഷേധം നടത്തി. പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രതിഷേധം. പദ്ധതിയുടെ ആനുകൂല്യം അര്‍ഹരായവര്‍ക്ക് മാത്രം നല്‍കണമെന്നും, സ്വകാര്യ ബസ് മേഖലയെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.




