സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ വെക്കേഷന്‍ ബി ഫ്രണ്ട് ക്യാമ്പ് സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടി മദീന മഖ്ദൂം മദ്‌റസത്തുല്‍ ബദരിയ്യ

കളത്തൂര്‍: വീണ്ടും അഭിമാന തിളക്കവുമായി സംസ്ഥാന അവാര്‍ഡിന് അര്‍ഹത നേടി മദീന മഖ്ദൂം അല്‍ മദ്രസത്തുല്‍ ബദരിയ്യ.
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസ തലങ്ങളില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ച വെക്കേഷന്‍ കാലയളവിലെ പഠന ക്യാമ്പ് ബീഫ്രണ്ട് സംസ്ഥാനതലത്തില്‍ ഏറ്റവും മികച്ച പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് ഒന്നാം സ്ഥാനത്തിന് തെരഞ്ഞെടുത്തത്.

നിര്‍ദ്ദേശിച്ച പത്ത് ദിന പദ്ധതികള്‍ക്ക് പുറമെ പുതിയ പത്ത് പദ്ധതികള്‍ കൂടി സുന്നി ബാല സംഘം നേതൃത്വത്തില്‍ നടപ്പിലാക്കി മാതൃകയായി.

പഠന പ്രവര്‍ത്തങ്ങള്‍ക്ക് പുറമെ വ്യത്യസ്തങ്ങളായ പ്രവര്‍ത്തനങ്ങളാണ് മദ്‌റസ കേന്ത്രീകരിച്ചു നടന്നു വരുന്നത്.

ഖുര്‍ആന്‍ പഠനം, ഹദീസ് പഠനം, കലാ സാഹിത്യ മത്സരം, എ.ബി. സി ക്ലാസ് റൂം, കിന്റര്‍ ജോയി, ആശയ പഠനം, മാസിക നിര്‍മ്മാണം, എഴുത്ത് പരിശീലനം, സൈക്കിള്‍ റാലി, മാതൃക ദര്‍സ്, വീട് മൗലീദ്, നകാര, ഏണിപ്പടി, ഉത്തമ സ്ത്രീ, ഗൃഹ സന്ദര്‍ശനം, പേരന്റ് മീറ്റ്, ഖിദ്മ, തുടങ്ങി വിവിധ പരിപാടികള്‍ ക്യാമ്പ് ഭാഗമായി സംഘടിപ്പിച്ചു.

തയ്യല്‍ പരിശീലനം, കമ്പ്യൂട്ടര്‍ പഠനം, ഖുര്‍ആന്‍ തീയറ്റര്‍, നീന്തല്‍ പരിശീലനം, കുട്ടിക്കട, എം.ലിറ്റ്, അവാര്‍ഡ് ദാനം, വീട് മൗലീദ്, മാല ആസ്വാദനം, ഭാഷാ പഠനം, പാചക പഠനം, സംഘടന ക്യാമ്പ്, എന്റെ തൈ പദ്ധതി, കിസ്ഡ് ഫെസ്റ്റ് തുടങ്ങി വിവിധ പരിപാടികള്‍ മദ്‌റസ കേന്ദ്രീകരിച്ചു നടന്നു വരുന്നു.

2024ല്‍ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് ഏര്‍പ്പെടുത്തിയ സംസ്ഥാന മികച്ച മദ്‌റസകള്‍ക്കുള്ള അവാര്‍ഡിന് മദീന മഖ്ദൂം മദ്രസത്തുല്‍ ബദരിയ്യയെ തിരഞ്ഞെടുത്തിരുന്നു.

കോഴിക്കോട് എസ് ജെ എം ഓഫിസില്‍ നടന്ന ചടങ്ങില്‍ സയ്യിദ് അലി ബാഫാഖി തങ്ങള്‍ അവാര്‍ഡ് വിതരണം ചെയിതു.
മദ്‌റസ സദര്‍ മുഅല്ലിം കെ.എം കളത്തൂര്‍ അവാര്‍ഡ് ഏറ്റ് വാങ്ങി.
എസ് ജെ എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റസാഖ് സഖാഫി കോട്ടക്കുന്ന്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഖാദര്‍ സഅദി ചുള്ളിക്കാനം സംബന്ധിച്ചു.

മദ്‌റസ അധ്യാപകരെയും സുന്നി ബാല സംഘം ഭാരവാഹികളെയും മഹല്ല് മാനേജ് മെന്റ് കമ്മിറ്റി അഭിനന്ദിച്ചു
മൂസ സഖാഫി കളത്തൂര്‍, സുലൈമാന്‍ സഖാഫി ദേശാങ്കുളം, അബ്ദുല്‍ റഹ്‌മാന്‍ മദീന മഖ്ദൂം, അബ്ദുല്‍ ഖാദര്‍ ഹാജി,

Scroll to Top