ബദിര: ദീര്‍ഘകാലം PTMAUPS ബദിരയില്‍ പ്രധാന അധ്യാപകനും, കാസറഗോഡ് മുന്‍സിപ്പല്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖനുമായ E അബ്ദുള്‍ റഹ്‌മാന്‍ കുഞ്ഞു മാഷിനെ സര്‍വ്വകക്ഷി യോഗം അനുസ്മരിച്ചു.
PTMAUPS ബദിര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം മുന്‍മന്ത്രി CT അഹമ്മദലി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ സ്‌കൂള്‍ മാനേജര്‍ സി.എ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. മുന്‍ MLA എന്‍. എ നെല്ലിക്കുന്ന്, മുന്‍ കാസര്‍ഗോഡ് നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം, കാസര്‍ഗോഡ് A.E.O E. ശശിധര, ഹെഡ് മിസ്‌ട്രെസ് രോഷ്നി കൃഷ്ണന്‍, PTA പ്രസിഡന്റ് C.I അബ്ദുള്‍ സലാം, MPTA പ്രസിഡന്റ് നസീമ മുനീര്‍, C. A അബ്ദുള്ള കുഞ്ഞി, മമ്മു ചാല, B.H മുഹമ്മദ്, BK അബ്ദുള്‍ റഹ്‌മാന്‍ മക്കാര്‍ മാഷ്, ബക്കര്‍ മാഷ്, അബ്ദുള്ള മാഷ് തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
PTA ഭാരവാഹികള്‍, മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സ്റ്റാഫ് സെക്രട്ടറി പുഷ്പവല്ലി നന്ദി രേഖപ്പെടുത്തി.
ഇ അബ്ദുള്‍ റഹ്‌മാന്‍ കുഞ്ഞു മാസ്റ്റര്‍ അനുസ്മരണം നടത്തി




