നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങള്‍ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഇഡിയറ്റ് എന്ന് അവള്‍ മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി
ഡല്‍ഹി: രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുണ്ടെന്നും തെരുവില്‍ കണ്ട യുവാക്കളുടെ ശക്തിയെ എല്ലാ രാഷ്ടീയ പാര്‍ട്ടികളും ബഹുമാനിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇക്കാര്യം ബിജെപിയോടും അഭ്യര്‍ത്ഥിക്കുന്നു. അമിത്ഷാ പാര്‍ലമെന്റിലെത്താന്‍ ഭയക്കുന്നുവെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ഇന്ത്യന്‍ വിദ്യാഭ്യാസ മേഖലയുടെ ആത്മാവിനെ ആര്‍എസ്എസ് കവരുന്നുവെന്നും എല്ലാ സര്‍വകലാശാലകളുടെ തലപ്പത്തും ആര്‍എസ്എസുകാരാണെന്നും രാഹുല്‍ ആരോപിച്ചു. അവര്‍ പരീക്ഷകളെ അട്ടിമറിക്കുന്നു.അവര്‍ എല്ലാം സ്വകാര്യവല്‍ക്കരിക്കുന്നു.സ്വകാര്യ കമ്പനികള്‍ പരീക്ഷകള്‍ നിരീക്ഷിക്കുന്നു,നടത്തുന്നു.സ്വകാര്യ മേഖലയിലേക്ക് ആര്‍എസ്എസും വരുന്നു അവര്‍ എല്ലാം പിടിച്ചെടുക്കുന്നു.പ്രധാന്‍ അല്ലായിരുന്നു,ആര്‍എസ്എസായിരുന്നു വിദ്യാഭ്യാസമന്ത്രാലയത്തെ നിയന്ത്രിച്ചിരുന്നത്.വിദ്യാര്‍ത്ഥികളോട് തങ്ങളുടെ ഭക്തരാകാനാണ് ആര്‍എസ്എസ് ആവശ്യപ്പെടുന്നത്. വിദ്യാര്‍ത്ഥികളുടെ ലക്ഷകണക്കിന് പണം അവര്‍ കവര്‍ന്നുവെന്നും രാഹുല്‍ പാര്‍ലമെന്റില്‍ പറഞ്ഞു. ജന്ദര്‍ മന്ദറിലെ ആ പ്രതിഷേധത്തില്‍ ഓരോ ഇന്ത്യക്കാരനും അഭിമാനിക്കുന്നു. ചില വിദ്യാര്‍ത്ഥികളുമായി സംസാരിക്കാന്‍ അവസരം കിട്ടി. പ്രതിഷേധം വ്യവസ്ഥയോടുള്ള വിദ്യാര്‍ത്ഥികളുടെ വികാരമായിരുന്നു. ആ പ്രതിഷേധം ആവേശകരമായിരുന്നു. അതില്‍ താനും ആവേശഭരിതനായി. നിങ്ങളെ ബഹുമാനമില്ലാത്തവരെന്ന് മുദ്ര കുത്തുന്നവരെ നിങ്ങള്‍ എന്ത് വിളിക്കുമെന്ന് എന്നോട് സംസാരിച്ച പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍ ഇഡിയറ്റ് എന്ന് അവള്‍ മറുപടി നല്‍കിയെന്നും രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിശദമാക്കി. ഇഡിയറ്റ് പരാമര്‍ശത്തിന് പിന്നാലെ സഭയില്‍ ഭരണപക്ഷം ബഹളം തുടങ്ങി. ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന് രാഹുല്‍.ഒരു കുട്ടിയുടെ വികാരം പങ്കുവയ്ക്കുകയായിരുന്നുവെന്ന് രാഹുല്‍ സഭയോട് പ്രതികരിച്ചത്.
പാര്‍ലമെന്റിലാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് സ്പീക്കര്‍ രാഹുല്‍ ഗാന്ധിയെ ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ താന്‍ ആരെയും വിഡ്ഢിയെന്ന് വിളിച്ചിട്ടില്ലെന്ന് രാഹുല്‍ സഭയെ അറിയിച്ചു. ചില ഇഡിയറ്റുകള്‍ ദൈവമാണെന്ന് കരുതുന്നു. ഇതെല്ലാം അവരുടെ സൃഷ്ടിയാണെന്ന് വരുത്തി തീര്‍ക്കുനു. ബഹളം വയ്ക്കുന്ന ഭരണപക്ഷത്തോട് നിങ്ങളെയല്ല ഉദ്ദേശിച്ചതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ പേരില്‍ രാഹുല്‍ മര്യാദ കെട്ട വര്‍ത്തമാനം പറയുന്നുവെന്നായിരുന്നു കിരണ്‍ റിജിജു പ്രതികരിച്ചത്. രാഹുലിന്റെ പരാമര്‍ശം രേഖകളില്‍ നിന്ന് മാറ്റണമെന്നും കിരണ്‍ റിജിജു ആവശ്യപ്പെട്ടു. സഭയില്‍ ഭരണപ്രതിപക്ഷ ബഹളം രൂക്ഷമായതിന് പിന്നാലെ നിലവാരമില്ലാത്ത പ്രയോഗങ്ങള്‍ രേഖകളില്‍ നിന്ന് ഒഴിവാക്കാമെന്ന് സ്പീക്കര്‍ വിശദമാക്കി. പ്രസംഗത്തെ തടസപ്പെടുത്തുകയല്ലെന്ന് വ്യക്തമാക്കിയ കിരണ്‍ റിജിജു കുറച്ച് കൂടി മര്യാദയുള്ള ഭാഷ ഉപയോഗിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് എന്ന് വിശദമാക്കി.താന്‍ വാതുറന്നാല്‍ ഭരണപക്ഷം ബഹളം തുടങ്ങുമെന്ന് രാഹുല്‍ മറുപടി നല്‍കിയതിന് പിന്നാലെ പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് ഓര്‍ക്കണമെന്ന് റിജിജു പറഞ്ഞു. ഇഡിയറ്റ് എന്ന വാക്ക് ഏതെങ്കിലും അംഗത്തിനെതിരെ ഉപയോഗിച്ചാല്‍ അത് തെറ്റാണ്. എന്നാല്‍ താന്‍ ആരെയും വിളിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി വിശദമാക്കി.




