വ്യാജ പതിപ്പുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വിവരങ്ങള്‍ വിശദീകരിച്ചത്
അശ്വിനി വൈഷ്ണവും സുരേഷ് ഗോപിയും (ഫയല്‍ ചിത്രം)
അശ്വിനി വൈഷ്ണവും സുരേഷ് ഗോപിയും (ഫയല്‍ ചിത്രം)
വ്യാജ സിനിമാ പതിപ്പുകള്‍ പ്രചരിപ്പിക്കുകയും അതിനു വഴിയൊരുക്കുകയും ചെയ്ത 1263 വെബ്സൈറ്റുകളും 4996 ടെലിഗ്രാം ചാനലുകളും കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഡിജിറ്റല്‍ പൈറസിക്കെതിരെ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് ഈ നീക്കം.
കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്ക് അയച്ച ഔദ്യോഗിക കത്തിലാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ പതിപ്പുകള്‍ തടയണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി നല്‍കിയ കത്തിന് മറുപടിയായാണ് ഐടി മന്ത്രി വിവരങ്ങള്‍ വിശദീകരിച്ചത്.
പ്രധാന വിവരങ്ങള്‍ ചുരുക്കത്തില്‍
സിനിമറ്റോഗ്രഫ് (ഭേദഗതി) ആക്ട് 2023: പകര്‍പ്പവകാശ ലംഘനങ്ങളും ഓണ്‍ലൈന്‍ പൈറസിയും തടയുന്നതിനായി കൂടുതല്‍ ശക്തമാക്കിയ ഈ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്കെതിരെയും ചാനലുകള്‍ക്കെതിരെയും നടപടിയെടുത്തത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
‘അമ്മായിയമ്മ ദോശ ഉണ്ടാക്കാന്‍ പറഞ്ഞത് ഗാര്‍ഹികപീഡനമാണോ ?’ യുവതിയുടെ പരാതിയില്‍ കര്‍ണാടക ഹൈക്കോടതി
യുദ്ധം ജയിച്ച സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയ്ക്ക് കല്യാണ ആലോചനകളുടെ പ്രളയം
‘അങ്ങേയറ്റം അപലപനീയം, അഭിപ്രായ പ്രകടനങ്ങളോട് യോജിക്കുന്നില്ല’ ടി ജി മോഹന്‍ ദാസിനെ തള്ളി ആര്‍എസ്എസ്
kerala weather| കേരളത്തില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെലോ അലര്‍ട്ട്
വ്യവസായത്തിനേറ്റ തിരിച്ചടി: വ്യാജ പതിപ്പുകള്‍ കാരണം സിനിമാ മേഖല നേരിടുന്ന സാമ്പത്തികവും അല്ലാത്തതുമായ ഗുരുതര പ്രത്യാഘാതങ്ങള്‍ സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ടെന്ന് ഐടി മന്ത്രി കത്തില്‍ ചൂണ്ടിക്കാട്ടി.




