കാസര്‍കോട് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഞ്ചാവ് ചെടി. എക്‌സൈസ് അന്വേഷണം ആരംഭിച്ചു.


ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ കഞ്ചാവ് ചെടി കണ്ടെത്തി. സ്റ്റേഷന്‍ റോഡിലെ വി.എസ് കോംപ്ലക്‌സിനു സമീപത്തു നിന്നാണ് 80 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. നാട്ടുക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഹോസ്ദുര്‍ഗ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ദിനേശനും സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. എന്‍.ഡി.പി.എസ് പ്രകാരം കേസെടുത്തു. ആരാണ് വളര്‍ത്തിയതെന്ന് വ്യക്തമല്ല. സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ചെടി കസ്റ്റഡിയിലെടുത്തു.പ്രിവന്റീവ് ഓഫീസര്‍ ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ആര്‍കെ അരുണ്‍, എം ശ്യാംജിത്ത്, ടിവി അതുല്‍, ഡ്രൈവര്‍ മൈക്കിള്‍ ജോസഫ് എന്നിവരും പരിശോധക സംഘത്തില്‍ ഉണ്ടായിരുന്നു.

Scroll to Top