സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചു. ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20-ന് അവസാനിക്കും. ഓഗസ്റ്റ് 22 മുതല്‍ 30 വരെയാണ് അവധി.
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് ഓഗസ്റ്റ് 22 മുതല്‍ 30 വരെ സര്‍ക്കാര്‍ ഓണാവധി പ്രഖ്യാപിച്ചു. എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 13-ന് ആരംഭിച്ച് 20 ന് കഴിയും. ഹയര്‍ സെക്കന്ററി ഓണപ്പരീക്ഷകള്‍ ഓഗസ്റ്റ് 14നാണ് തുടങ്ങുക. പരീക്ഷകള്‍ക്ക് ശേഷം ഓഗസ്റ്റ് 21-ന് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കും. അന്ന് ഓണാവധിക്കായി അടയ്ക്കുകയും ചെയ്യും. ഓണ അവധിക്ക് ശേഷം ആഗസ്റ്റ് 31 ന് വിദ്യാലയങ്ങള്‍ തുറക്കും. പതിവില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ 10 ദിവസമില്ല, ഒന്‍പത് ദിവസമേ ഓണാവധി നല്‍കിയിട്ടുള്ളൂ.
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്; ഓണപ്പരീക്ഷ, ഓണാവധി തിയ്യതി പ്രഖ്യാപിച്ചു, അവധി ഓഗസ്റ്റ് 22 മുതല്‍ 30 വരെ




