പരീക്ഷ ക്രമക്കേടുകള്‍ക്ക് ശിക്ഷയും പിഴയും; പ്രതിപക്ഷ ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനും ബഹളത്തിനുമിടെ പരീക്ഷാ ഭേദഗതി ബില്ല് പാസാക്കി ലോക്‌സഭ. പരീക്ഷ ക്രമക്കേടുകളില്‍ ശിക്ഷയും പിഴയും വര്‍ധിപ്പിക്കുന്ന ബില്ല് ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പ്രസംഗം പൂര്‍ത്തീകരിക്കാന്‍ അനുവദിക്കാതെയായിരുന്നു സഭ ബില്‍ പാസാക്കലിലേക്ക് കടന്നത്. ഇഡിയറ്റ് പരാമര്‍ശത്തെ ചൊല്ലിയും അമിത് ഷാക്കെതിരായ വിമര്‍ശനത്തെ ചൊല്ലിയും ലോക്‌സഭയില്‍ ബഹളം ഉയര്‍ന്നു.

പരീക്ഷ ഭേദഗതി ബില്‍ ചര്‍ച്ചകള്‍ക്കിടെ വിദ്യാര്‍ത്ഥി സമരത്തിന് നേരെ വിവിധയിടങ്ങളില്‍ ഉണ്ടായ പൊലീസ് അതിക്രമം പരാമര്‍ശിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വെടിവെയ്ക്കാന്‍ നിര്‍ദേശിച്ചത് ആഭ്യന്തരമന്ത്രി അമിത് ഷാ ആണെന്ന ഗുരുതരമായ ആരോപണമുയര്‍ത്തി. ഇതോടെ ശക്തമായ പ്രതിഷേധവുമായി ഭരണപക്ഷം എഴുന്നേറ്റു. രാഹുല്‍ നുണ പറയുന്നെന്നും പ്രസ്താവന പിന്‍വലിക്കണമെന്നും പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടു. രാഹുല്‍ ഒന്നുകില്‍ അമിത് ഷായോ അല്ലെങ്കില്‍ നരേന്ദ്രമോദിയോ നിര്‍ദേശം നല്‍കാതെ പൊലീസ് വെടിവെയ്ക്കിലെന്ന് പറഞ്ഞതോടെ സഭ വീണ്ടും ബഹളത്തില്‍ മുങ്ങി. ആ വാക്‌പോരിലേക്ക് ആദ്യം. വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവെയ്ക്കാന്‍ അമിത് ഷാ നിര്‍ദേശം നല്‍കിയെന്ന രാഹുലിന്റെ പരാമര്‍ശവും വലിയ ബഹളത്തിനിടയാക്കി.തെറ്റായ പ്രസ്താവന രാഹുല്‍ പിന്‍വലിക്കണമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ തയ്യാറായില്ല.

രാഹുല്‍ ഗാന്ധി നടത്തിയ ഇഡിയറ്റ് പരാര്‍മശത്തെ ചൊല്ലിയും ലോക്‌സഭയിയില്‍ ബഹളമുണ്ടായി. നിങ്ങളെ ബഹുമാനമില്ലാത്തവരായി മുദ്ര കുത്തുന്നവരെ, എന്ത് വിളിക്കുമെന്ന് സമരക്കാരില്‍ ഒരാളായ ഒരു പെണ്‍കുട്ടിയോട് ചോദിച്ചപ്പോള്‍, ലഭിച്ച മറുപടി ഇഡിയറ്റ് എന്നായിരുന്നെന്ന് രാഹുല്‍ പറഞ്ഞതിന് പിന്നാലെയായിരുന്നു ബഹളം. ഭരണപക്ഷം ബഹളം വച്ചതോടെ സഭയിലാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് സ്പീക്കറും രാഹുലിനെ താക്കീത് ചെയ്തു. എന്നാല്‍ താന്‍ ആരെയും ഇഡിയറ്റ് എന്ന് വിളിച്ചിട്ടില്ലെന്ന് രാഹുല്‍ മറുപടി നല്‍കി. ആ വാക്‌പോരും കണ്ട് വരാം. അന്തസ്സുള്ള ഭാഷ ഉപയോഗിക്കണമെന്ന് രാഹുലിനോട് സ്പീക്കര്‍ നിര്‍ദേശിച്ചു. ബഹളം തുടര്‍ന്ന ഭരണപക്ഷത്തെ നോക്കി നിങ്ങളെയല്ല ഉദ്ദേശിച്ചതെന്നും രാഹുല്‍ വ്യക്തമാക്കി. പ്രതിപക്ഷ നേതാവാണ് താങ്കളെന്ന് ഓര്‍ക്കണമെന്ന് രാഹുലിനോട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഓര്‍മിപ്പിച്ചു.

Scroll to Top