ഐ എന്‍ എല്‍ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിന്‍ മേനത്തിന് സൗദി ഐ എം സി സി സ്വീകരണം നല്‍കി

സൗദി സന്ദര്‍ശനാര്‍ത്ഥം ദമ്മാമില്‍ എത്തിയ
മുന്‍ ദമ്മാം ഐഎംസിസി നേതാവും നിലവിലെ ചെങ്കള പഞ്ചായത്ത് ഐ എന്‍ എല്‍ കമ്മിറ്റി പ്രസിഡന്റുമായ മാഹിന്‍ മേനത്തിന്
ഐ എം സി സി ദമ്മാം കമ്മിറ്റി സ്വീകരണം നല്‍കി. യോഗത്തില്‍ ദമ്മാം ഐഎംസിസി യുടെ സ്‌നേഹോപഹാരം നല്‍കി. റാഷിദ് കോട്ടപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഐഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രെട്ടറി ഹനീഫ് അറബി ഉല്‍ഘാടനം ചെയ്തു. യോഗത്തില്‍ ഹാരിസ് എസ് എ എരിയ്യപ്പാടി, ഖലീല്‍ ചട്ടഞ്ചാല്‍,നബീല്‍ ഇരിക്കൂര്‍,ഇബു എരിയ്യപ്പാടി തുടങ്ങിയവര്‍ സംസാരിച്ചു. സ്‌നേഹോപഹാരം ഏറ്റുവാങ്ങിയ മാഹിന്‍ മേനത്ത് മറുപടി പ്രസംഗം നടത്തി. ഇര്‍ഷാദ് കളനാട് സ്വാഗതവും കെബീര്‍ എസ് എ നന്ദിയും പറഞ്ഞു.

Scroll to Top