തൃക്കരിപ്പൂര്‍: വായനാ മാസാചരണത്തിന്റെ ഭാഗമായി ഒളവറ ഗ്രന്ഥാലയം ഓഡിറ്റോറിയത്തില്‍ ഉത്തര കേരളത്തിലെ അറിയപ്പെടുന്ന നാടോടി വിജ്ഞാനീയ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രാമകൃഷ്ണന്‍ മോനാച്ചയുടെ ‘ഗാന്ധി പാദങ്ങളില്‍’എന്ന പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു.
ഗ്രന്ഥാലയം പ്രസിഡണ്ട് ടി.വി. വിജയന്റെ അധ്യക്ഷതയില്‍ നേതൃസമിതി കണ്‍വീനര്‍ വി.കെ.രതീശന്‍ ചര്‍ച്ചായോഗം ഉദ്ഘാടനം ചെയ്തു. ഗാന്ധി ദര്‍ശന്‍ വേദി ജില്ലാ പ്രസിഡണ്ട് രാഘവന്‍ കുളങ്ങര പുസ്തകാവതരണം നടത്തി.ഗ്രന്ഥാലും സെക്രട്ടറി സി.ദാമോദരന്‍,റിട്ട.ഏ.ഇ.ഒ കെ.വി. രാഘവന്‍,കെ.കണ്ണന്‍,ടി.വി.ഗോപി,ആശാ പവിത്രന്‍,സജിന.കെ തുടങ്ങിയവര്‍ പ്രസംഗിച്ചു.
രാമകൃഷ്ണന്‍ മോനാച്ച വിവിധ വിഭാഗങ്ങള്‍ക്കായി നടത്തിയ പരിസ്ഥിതി ക്വിസ് മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി.
ഒളവറ ഗ്രന്ഥാലയം വായനാ മാസാചരണം:പുസ്തക ചര്‍ച്ച നടത്തി.




