ചട്ടഞ്ചാല്‍ എം.ഐ.സിയില്‍ മുള്ളേരിയ മേഖല കമ്മിറ്റിക്ക് സ്വീകരണം നല്‍കി

മാഹിനാബാദ്: മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് (എം.ഐ.സി) ചട്ടഞ്ചാല്‍ മസ്ജിദ് അബ്ദുല്‍ ഫത്താഹില്‍ വെച്ച് മുള്ളേരിയ മേഖലാ കമ്മിറ്റിക്ക് സ്വീകരണം നല്‍കി. എം.ഐ.സിയുടെ വളര്‍ച്ചയിലും വിവിധ പ്രവര്‍ത്തനങ്ങളിലും അകമഴിഞ്ഞ് സഹായ-സഹകരണങ്ങള്‍ നല്‍കുന്ന പ്രധാന മേഖലകളില്‍ ഒന്നാണ് മുള്ളേരിയ മേഖല.

എം.ഐ.സി ജനറല്‍ സെക്രട്ടറി സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. എം.ഐ.സി പി.ആര്‍.ഒ സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ മാസ്തിക്കുണ്ട് മുഖ്യപ്രഭാഷണം നടത്തി. എം.ഐ.സി അസിസ്റ്റന്റ് പി.ആര്‍.ഒ അനസ് ഹുദവി പെരുമ്പള സ്വാഗതവും, എം ഐ സി ജോയിന്‍ സെക്രട്ടറി ഇ അബൂബക്കര്‍ ഹാജി നന്ദിയും പറഞ്ഞു.

പ്രസ്തുത പരിപാടിയില്‍ സമസ്ത ജില്ലാ മുശാവറ അംഗം സിദ്ദീഖ് നദവി ചേരൂര്‍, എം ഐ സി ജോയിന്‍ സെക്രട്ടറി ജലീല്‍ കടവത്ത്, വര്‍ക്കിംഗ് കമ്മിറ്റി അംഗം കുന്നില്‍ അബ്ബാസ് ഹാജി, അബ്ദുല്ല അര്‍ഷാദി ഉസ്താദ്,മുള്ളേരിയ മേഖല പ്രസിഡന്റ് മുഹമ്മദ് പട്ടാങ്ക്, ജനറല്‍ സെക്രട്ടറി അസീസ് ഹാജി, ട്രഷറര്‍ ഡി എം അബ്ദുള്ളക്കുഞ്ഞി ഹാജി, വര്‍ക്കിങ് സെക്രട്ടറി എ ബി ബഷീര്‍ സാഹിബ്, എംഐസി മുള്ളേരിയ മേഖല വൈസ് പ്രസിഡണ്ടുമാരായ അബ്ദുല്‍ ഖാദര്‍ ഹാജി പരപ്പ, ഇക്ബാല്‍ മുള്ളേരിയ, മേഖലാ ജോയിന്‍ സെക്രട്ടറിമാരായ ഹാഷിം മൊഗര്‍, ത്വയ്യിബ് കാനക്കോട് എന്നിവര്‍ സംബന്ധിച്ചു.

Scroll to Top