ബെദിര: ഭാഷാപഠനത്തിന്റെയും വിദ്യാഭ്യാസ അവകാശത്തിന്റെയും സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ഭാഷാ സമര രക്തസാക്ഷികളുടെ ത്യാഗം പുതിയ തലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന്
എസ് കെ എസ് എസ് എഫ് ജില്ല ജനറല്‍ സെക്രട്ടറിയും മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ സെക്രട്ടറിയുമായ ഇര്‍ഷാദ് ഹുദവി ബെദിര അനുസ്മരിച്ചു.
1980 ജൂലൈ 30-ന് ഭാഷാ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള പോരാട്ടത്തില്‍ ജീവന്‍ സമര്‍പ്പിച്ച രക്തസാക്ഷികളുടെ സ്മരണ ചരിത്രത്തിലെ ധീരമായ അധ്യായമാണെന്നും ഭാഷയെയും സംസ്‌കാരത്തെയും വിദ്യാഭ്യാസ അവകാശത്തെയും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം യൂത്ത് ലീഗ് ബെദിര ശാഖ സംഘടിപ്പിച്ച ഭാഷാ സമര സ്മരണയും പതാക ഉയര്‍ത്തലും പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാഷാ സമര രക്തസാക്ഷികളുടെ ആദര്‍ശങ്ങളും ത്യാഗവും സമൂഹം എന്നും ആദരവോടെ സ്മരിക്കണമെന്നും യുവജനങ്ങള്‍ ജനാധിപത്യ മൂല്യങ്ങളും അവകാശബോധവും ഉയര്‍ത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് ബി എം സി ബഷീര്‍ പതാക ഉയര്‍ത്തി , യൂത്ത് ലീഗ് ശാഖ ട്രഷറര്‍ റാസിഖ് ബി.എം സി അദ്ധ്യക്ഷനായി , ജോ സെക്രട്ടറി മജീദ് ബെദിര ആമുഖ പ്രഭാഷണം നടത്തി , ശാഖ വൈസ് പ്രസിഡണ്ട് സലാം
പിവി , നേതാക്കളായ
ബി എം സി അബ്ബാസ് , അബൂബക്കര്‍ ബെദിര ,മുഹമ്മദ് കുഞ്ഞി പുളിന്റടി, സുബൈര്‍ ഗുല്‍സാര്‍, നൂര്‍ മുഹമ്മദ്, സലാഹുദ്ദീന്‍ വി.വി. സജീര്‍ ബെദിര , ഖാസിം ചാല , സിനാന്‍ ബെദിര എന്നിവര്‍ സംസാരിച്ചു , ഭാഷ സമര പോരാളികള്‍ക്ക് അബ്ദു റസാഖ് മുസ്ലിയാര്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തി
ഭാഷാ സമര രക്തസാക്ഷികളുടെ ത്യാഗം യുവതലമുറയ്ക്ക് പ്രചോദനം: ഇര്‍ഷാദ് ഹുദവി ബെദിര




