എം.എസ്.എം.ഇ സംരംഭകരുടെ യോഗം ചേര്‍ന്നു

റിസര്‍വ്ബാങ്ക് സംസ്ഥാന ശാഖയുടെ നേതൃത്വത്തില്‍ കാസര്‍കോട് ജില്ലയില്‍ എം.എസ്.എം.ഇ സംരംഭകര്‍ക്കായി യോഗം ചേര്‍ന്നു. സര്‍ക്കാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന വിവിധ പദ്ധതികളെക്കുറിച്ച് എം.എസ്.എം.ഇ സംരംഭകര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക, ഔപചാരിക ബാങ്ക് വായ്പയുടെ ലഭ്യമാക്കല്‍ സുഗമമാക്കുക, ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുക, എന്നിവയായിരുന്നു ടൗണ്‍ ഹാള്‍ യോഗത്തിന്റെ ലക്ഷ്യം. യോഗത്തില്‍ ബാങ്ക് സേവനങ്ങള്‍ ലഭിക്കുന്നതില്‍ സംരംഭകര്‍ നേരിടുന്ന വെല്ലുവിളികളുമായി ബന്ധപ്പെട്ട് സംരംഭകരില്‍ നിന്ന് നേരിട്ട് അഭിപ്രായം സ്വീകരിച്ചു.

കേരള ബാങ്ക് ഹോളില്‍ ചേര്‍ന്ന യോഗം ആര്‍.ബി.ഐയുടെ കേരള, ലക്ഷദ്വീപ് റീജിയണല്‍ ഡയറക്ടര്‍ പ്രവീണ്‍ കുമാര്‍ വസന്ത രാമചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തൃശൂരിലെ എം.എസ.്എം.ഇ ഡെവലപ്മെന്റ് ആന്‍ഡ് ഫെസിലിറ്റേഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എം.എസ്.എം.ഇ മേഖലയ്ക്കായുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളെയും സംരംഭങ്ങളെയും കുറിച്ച് അവതരണം നടത്തി. തുടര്‍ന്ന് നടന്ന സംവേദനാത്മക സെഷനില്‍ ബാങ്ക് വായ്പ, സര്‍ക്കാര്‍ പദ്ധതികളുടെ നടപ്പാക്കല്‍, ഉപഭോക്തൃ സേവനം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉന്നയിക്കാന്‍ സംരംഭകര്‍ക്ക് അവസരം ലഭിച്ചു. ആര്‍.ബി.ഐയുടെയും ബാങ്കുകളുടെയും മുതിര്‍ന്ന എക്സിക്യൂട്ടീവുകളും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനെക്കുറിച്ച് മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്തു.

ജില്ലയിലുടനീളമുള്ള 100 ഓളം എം.എസ്.എം.ഇ സംരംഭകര്‍ പരിപാടിയില്‍ പങ്കെടുത്തു. ആര്‍.ബി.ഐ തിരുവനന്തപുരം ജനറല്‍ മാനേജര്‍ പി കെ മുഹമ്മദ് സാജിദ്, എസ്എല്‍ബിസി കേരള ജനറല്‍ മാനേജരും കണ്‍വീനറുമായ വി എസ് സന്തോഷ്, ജില്ലാ വ്യവസായ കേന്ദ്രം കാസര്‍കോട്ജനറല്‍ മാനേജര്‍ രഞ്ജിത്ത് ബാബു, കേരള സ്റ്റേറ്റ് സ്മോള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റ് കെ.വി സുഗതന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ ബാങ്കുകളുടെ മുതിര്‍ന്ന എക്സിക്യൂട്ടീവുകള്‍, സര്‍ക്കാര്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യവസായ അസോസിയേഷനുകളുടെ പ്രതിനിധികള്‍ എന്നിവരും പങ്കെടുത്തു.

തീശന്‍ സംഘടനാ ഭാരവാഹി അല്ലാത്തിനാല്‍ പണം ദുരുപയോഗത്തിന്റെ കാര്യത്തില്‍ വിജിലന്‍സ് അന്വേഷണം നില്‍ക്കില്ലെന്നായിരുന്നു ആദ്യ ശുപാര്‍ശ. എന്നാല്‍ വിദേശനാണ്യവിനിമയ ചട്ടത്തെ കുറിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത വീണ്ടും നിര്‍ദേശം നല്‍കി. അതേതുടര്‍ന്ന് സിബിഐ അന്വേഷണത്തിനുള്ള പുതിയ ശുപാര്‍ശ നല്‍കിയിരുന്നു.

Scroll to Top