കാസര്‍കോട് സന്ദര്‍ശിച്ച പാലക്കാട് റെയില്‍വേ മിഷന്‍ മാനേജര്‍ ശ്രീ മധുകര്‍ റൗ ത്തിന് ADRM മുഹമ്മദ് ഇസ്ലാം സീനിയര്‍ ഡിവിഷന്‍ കമര്‍സല്‍ മാനേജര്‍ ശ്രീ. ബാലമുരുകന്‍,മിഥുന്‍ , ശൈലേഷ് കുമാര്‍ എന്നിവര്‍ക്ക് കാസര്‍ഗോഡ് അസോസിയേഷന്‍ വിശദമായ നിവേദനം നല്‍കി. കാസര്‍ഗോഡ് പാര്‍സല്‍ ഓഫീസ് നിലവിലുള്ള രീതി തുടരുമെന്ന് പ്രസിഡന്റ് ആര്‍ പ്രശാന്ത് കുമാര്‍ ശ്രീ അഡ്വക്കേറ്റ് T. E അന്‍വര്‍ എന്നിവരെ DRMT അറിയിച്ചു. വൈകിട്ട് കോഴിക്കോട് നിന്നും കണ്ണൂര്‍ വരെ പോകുന്ന പാലക്കാട് കണ്ണൂര്‍, കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചറും കാസര്‍ഗോഡെക്കോ മഞ്ചേശ്വരത്തെക്കോ നീറ്റണമെന്നും ആവശ്യപ്പെട്ടു. അതുപോലെ
രാവിലെ കണ്ണൂരില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസ്സിലും കണ്ണൂര്‍ എക്‌സ്പ്രസ്സിലും സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ആ സമയത്ത് ഒരു മെമ്മു ആരംഭിക്കണമെന്നും അത് മംഗലാപുരത്ത് തിരിച്ചു ഇന്റര്‍ സിറ്റിയുടെ പിറകില്‍ സര്‍വീസ് നടത്തിയാല്‍
കണ്ണൂരില്‍ നിന്ന് മംഗലാപുരം ഭാഗത്തേക്കും മംഗലാപുരത്തുനിന്ന് കണ്ണൂര്‍ ഭാഗത്തേക്കും ഒരുപാട് ട്രെയിനുകള്‍ക്ക് കണക്ഷന്‍ ട്രെയിനായി ഉപയോഗിക്കാമെന്നു ഉദ്യോഗ സംഘത്തെ ഭാരവാഹികള്‍ അറിയിച്ചു.
വൈകിട്ടത്തെ ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കണ്ണൂര്‍ വരെ സീസണ്‍ ടിക്കറ്റ്ക്കാരെ റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യാന്‍ മനുഷ്യത്വത്തിന്റെ പേരില്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു
കണ്ണൂര്‍ മംഗലാപുരം സെക്ടറില്‍ മാത്രമാണ് കേരളത്തില്‍ മെമു സര്‍വീസ് ഇല്ലാത്തതെന്നും ചൂണ്ടിക്കാട്ടി.
അന്ത്യോദയ എക്‌സ്പ്രസ്സിന് കാഞ്ഞങ്ങാട് നീലേശ്വരം പയ്യന്നൂര്‍, സ്റ്റോപ്പുകള്‍ നല്‍കി ദിവസേന ആകണമെന്നും ആവശ്യപ്പെട്ടു.
കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷനിലെ ട്രോളി പാത്ത് സ്ഥാപിക്കണമെന്നും അഭ്യര്‍ത്ഥിച്ചു




