22
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം 01/07/2024 പ്രാബല്യത്തില്‍ നടപ്പിലാക്കുന്നതിന് പന്ത്രണ്ടാം ശമ്പളകമ്മീഷന്‍ നിയമിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസഴ്‌സ് അസോസിയേഷന്‍ (KGOA) വിദ്യാനഗര്‍ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം സംഘടനാ പ്രമേയം അവതരിപ്പിച്ചു കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ശ്രീഹരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് പി.സി.ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറി എം.വി. രാജേഷ് കുമാര്‍ സ്വാഗതം പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ജയചന്ദ്രന്‍ എ യും വരവ് ചെലവ് കണക്ക് കെ.വി. മനോജ് കുമാറും അവതരിപ്പിച്ചു. ചര്‍ച്ചയില്‍ ഒ.ടി. ഗഫൂര്‍, പി.വി. സത്യരാജ്, ടി.എം. ലത, എന്നിവര്‍ പങ്കെടുത്തു.