ഡോക്ടറുടെ മരണം ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം

കാസര്‍കോട് ഡോക്ടറെ സ്വന്തം വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം വൊര്‍ക്കാടി സ്വദേശിയായ ഡോ. രാജേന്ദ്ര ഷെട്ടിയെയാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫോണില്‍ പലതവണ ബന്ധപ്പെട്ടിട്ടും യാതൊരു പ്രതികരണവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നേരിട്ട് വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.

Scroll to Top