വോര്‍ക്കാടി: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ കാസര്‍കോട് വോര്‍ക്കാടി സ്വദേശിനി രൂപശ്രീ വോര്‍ക്കാടിയെ ബിജെപി ജില്ലാ ഘടകം അനുമോദിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് എം.എല്‍. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം സതീഷ് ചന്ദ്ര ഭണ്ഡാരി, ജില്ലാ വൈസ് പ്രസിഡന്റ് മണികണ്ഠ റൈ, സംസ്ഥാന കൗണ്‍സില്‍ അംഗം പദ്മനാഭ കടപ്പുറം, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് ആദര്‍ശ് ബി.എം., ജനറല്‍ സെക്രട്ടറി യതിരാജ്, വോര്‍ക്കാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഭാസ്‌കര്‍ പൊയ്യ, ജനറല്‍ സെക്രട്ടറി നാഗേഷ് ബള്ളൂര്‍ എന്നിവര്‍ ചേര്‍ന്നാണ് രൂപശ്രീയെ അനുമോദിച്ചത്.
ഈ അംഗീകാരം രൂപശ്രീയുടെ വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിനും അഭിനയമികവിനും ലഭിച്ച അര്‍ഹമായ ആദരവാണെന്ന് എം.എല്‍. അശ്വിനി പറഞ്ഞു. നൂറുകണക്കിന് നാടകങ്ങളിലൂടെ തന്റെ പ്രതിഭ തെളിയിച്ച രൂപശ്രീയുടെ ദേശീയ പുരസ്‌കാര നേട്ടം കാസര്‍കോട് ജില്ലയ്ക്കാകെ അഭിമാനമാണെന്നും അശ്വിനി പ്രതികരിച്ചു.




