വി ഡി സതീശന്‍ ഭയപ്പെട്ടതിന്റെ തെളിവാണ് ഈ നടപടി, ഇത് അധികാര ദുര്‍വിനിയോ?ഗം’; പുനര്‍ജനി കേസിലെ ക്ലീന്‍ ചിറ്റില്‍ ശക്തമായ സമരമെന്ന് സിപിഎം

താന്‍ ഭയപ്പെട്ടു എന്ന് പറഞ്ഞേക്കെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ശരിക്കും ഭയപ്പെട്ടതിന്റെ തെളിവാണ് ഈ തിടുക്കപ്പെട്ടുള്ള നടപടി. സര്‍ക്കാരിന്റെ ഈ നടപടിയെ നിയമപരമായി നേരിടും. വിഷയത്തില്‍ ശക്തമായ സമരവുമായി സിപിഎം മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
കൊച്ചി: പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യമന്ത്രി വി.ഡി. സതീശന് ആഭ്യന്തരവകുപ്പ് ക്ലീന്‍ചിറ്റ് നല്‍കിയതിനെതിരേ സിപിഎം. പുനര്‍ജനി കേസില്‍ അസാധാരണ പ്രഖ്യാപനമാണ് നടന്നതെന്നും സ്വന്തം മന്ത്രിസഭയിലെ മന്ത്രിയെക്കൊണ്ട് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നേടിയിരിക്കുകയാണെന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി എസ്. സതീഷ് മാധ്യമങ്ങളോട് പറഞ്ഞു. കേരളത്തില്‍ ഇത്തരം ഒരു മുന്‍ചരിത്രം ഇല്ലെന്നും ഇത് അധികാര ദുര്‍വിനിയോ?ഗമാണെന്നും അദ്ദേഹം ആരോപിച്ചു.

കേസില്‍ സിബിഐ അന്വേഷണം വേണമെന്ന നി?ഗമനത്തിലിരിക്കെയാണ് കേസ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. ഇത് കേരള വിജിലന്‍സിന്റെ പരിശോധനയ്ക്കുള്ളില്‍ മാത്രം നില്‍ക്കുന്ന കേസ് അല്ല. താന്‍ ഭയപ്പെട്ടു എന്ന് പറഞ്ഞേക്കെന്ന് പറഞ്ഞ മുഖ്യമന്ത്രി വി.ഡി. സതീശന്‍ ശരിക്കും ഭയപ്പെട്ടതിന്റെ തെളിവാണ് ഈ തിടുക്കപ്പെട്ടുള്ള നടപടി. സര്‍ക്കാരിന്റെ ഈ നടപടിയെ നിയമപരമായി നേരിടും. വിഷയത്തില്‍ ശക്തമായ സമരവുമായി സിപിഎം മുന്നോട്ടുപോകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.

2018-ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനര്‍ജനി പദ്ധതിയിലൂടെ വീട് നിര്‍മിച്ചുനല്‍കുന്നതില്‍ ക്രമക്കേട് നടന്നതായാണ് പരാതിയുണ്ടായിരുന്നത്. തുടര്‍ന്ന് കഴിഞ്ഞ പിണറായി സര്‍ക്കാര്‍ പുനര്‍ജനി കേസില്‍ വി.ഡി. സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍, വിജിലന്‍സ് അന്വേഷണത്തില്‍ വി.ഡി. സതീശനെതിരേ തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞക്. തെളിവുകളൊന്നും കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വി.ഡി. സതീശനെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ വി.ഡി. സതീശനെതിരായ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ആഭ്യന്തരമന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സിപിഎം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

Scroll to Top