കണ്ണൂര്‍ വളപട്ടണം പൊയ്തുംകടവില്‍ 20 കാരി മരണപ്പെട്ട കേസില്‍ വളപട്ടണം പോലീസ് അന്വേഷണം തുടങ്ങി.

കീപ്പാട്ട് ഫാത്തിമത്ത് റിസയെയാണ് കഴിഞ്ഞ ദിവസം രാത്രി വീട്ടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഫാത്തിമത്ത് റിസയുടെ ഫോണും എഴുതി വെച്ച കുറിപ്പും പോലീസ് കസ്റ്റഡിയിലടുത്തു. ഏഴ് മാസം മുമ്പാണ് കുടുക്കിമൊട്ട സ്വദേശി ആസിഫ്, ഫാത്തിമത്ത് റിസയെ വിവാഹം കഴിച്ചത്. ദുബാ യിലാണ് ആസിഫ് ജോലി ചെയ്യു ന്നത്. ഫാത്തിമത്ത് റിസയും ഭര്‍ത്താവിനോടെപ്പം ഗള്‍ഫില്‍ താമസിച്ച് 2 മാസം മുമ്പാണ് നാട്ടില്‍ വന്നത്. മരണ വാര്‍ത്തയറിഞ്ഞ് ഒരു നാട് മുഴുവന്‍ പൊയ്തുംകടവിലെ വീട്ടിലെത്തിയിരുന്നു. മരണ വാര്‍ ത്ത ആര്‍ക്കും ഉള്‍ക്കൊള്ളാനായില്ല. മൃതദേഹം കണ്ടവര്‍ ഈറന ണിഞ്ഞു. ഏവര്‍ക്കും ഒരു മരവിപ്പായിരുന്നു. പൊയ്തുംകടവ്, മന്ന റഹ്‌മാനിയ മസ്ജിദുകളില്‍ നടന്ന മയ്യത്ത് നമസ്‌കാരത്തില്‍നൂറ് ക ണക്കിനാളുകള്‍ പങ്കെടുത്തു. രാത്രി 8 മണിയോടെ ഫാത്തിമത്ത് റി സയുടെ മയ്യത്ത് മന്നയില്‍ഖബറടക്കി. മരണ വാര്‍ത്തയറിഞ്ഞ് ഫാ ത്തിമത്ത് റിസയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തിയിരുന്നു. ഹം സ-ഷമീറ ദമ്പതികളുടെ മകളാണ്. സഹോദരന്‍: മുവാരിസ്.

Scroll to Top