ഹാന്‍വീവ് ഓണം വിപണന മേള ആഗസ്ത് നാല് മുതല്‍;കാസര്‍കോട് നവീകരിച്ച ഷോറൂം ഉദ്ഘാടനം ചെയ്തു

കേരള സംസ്ഥാന കൈത്തറി വികസന കോര്‍പ്പറേഷന്റെ കാസര്‍കോട്ടെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം കല്ലട്ര മാഹിന്‍ എം.എല്‍.എ നിര്‍വഹിച്ചു. മാനേജിങ് ഡയറക്ടര്‍ അരുണാചലം സുകുമാര്‍ അധ്യക്ഷത വഹിച്ചു. ആദ്യ വില്പന കാസര്‍കോട് മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഷാഹിന സലീം നിര്‍വഹിച്ചു. ഓണാഘോഷത്തിന്റെ ഭാഗമായുള്ള വിപുലമായ വില്‍പനയ്ക്കുള്ള ഒരുക്കങ്ങള്‍ ഷോറൂമില്‍ പൂര്‍ത്തിയായി.

കൈത്തറി ഉല്‍പ്പന്നങ്ങള്‍ക്ക് 20% റിബേറ്റോടെ ഓണം വിപണനമേള ആഗസ്റ്റ് നാല് മുതല്‍ ആഗസ്റ്റ് 25 വരെ നടക്കും. കേരളത്തിലുള്ള ഹാന്‍വീവിന്റെ മുപ്പത്തഞ്ചില്‍ പരം വരുന്ന വില്‍പ്പന കേന്ദ്രങ്ങളിലും കൂടാതെ എക്‌സിബിഷന്‍ കേന്ദ്രങ്ങളിലും ഈ കാലയളവില്‍ റിബേറ്റ് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഉത്പ്പന്നങ്ങള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി 70% വരെ പ്രത്യേക ഡിസ്‌കൗണ്ടും ഓണ്‍ലൈന്‍ പെയ്‌മെന്റുകള്‍ക്ക് 10% അഡീഷണല്‍ ഡിസ്‌കൗണ്ടും ലഭിക്കും

കൈത്തറി ഉത്പ്പന്നങ്ങളായ ആര്‍ട്ട് സില്‍ക്ക് സാരികള്‍, മുണ്ട്, ബെഡ്ഷീറ്റ്, ടവ്വലുകള്‍, ചുരിദാര്‍ മെറ്റീരിയലുകള്‍ എന്നിവയാണ് ഹാന്‍വീവിന്റെ പ്രധാന ഉല്‍പ്പന്ന ശ്രേണി. അര്‍ഹരായ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ-പൊതുമേഖലാ ജീവനക്കാര്‍ക്ക് തവണ വ്യവസ്ഥയില്‍ നിബന്ധനകള്‍ക്ക് വിധേയമായി കൈത്തറി ഉത്പ്പന്നങ്ങള്‍ ഹാന്‍വീവ് വില്‍പ്പന കേന്ദ്രങ്ങള്‍ വഴി ലഭ്യമാണ്.

ഗുണമേന്മയാര്‍ന്ന കൈത്തറി ഉത്പ്പന്നങ്ങള്‍ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ് ഹാന്‍വീവ് ഒരുക്കുന്നത്. ചടങ്ങില്‍ ഹാന്‍വീവ് കമ്പനി സെക്രട്ടറി ആരുണ്‍ അഗസ്റ്റിന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ കെ.ഖാലിദ്, ടി.എം.എ കരീം, പി.ആര്‍ സുനില്‍ എന്നിവര്‍ സംസാരിച്ചു. ഹാന്‍വീവ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഒ.കെ സുദീപ് സ്വാഗതവും കണ്ണൂര്‍ മാനേജര്‍ സി.പി കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.

Scroll to Top