മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി അറബി ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു

കാസര്‍കോട്: മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂത്ത് ലീഗ് ദിനത്തിന്റെ ഭാഗമായി അറബി ഭാഷാ സമര അനുസ്മരണം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് മുസമ്മില്‍ ഫിര്‍ദൗസ് നഗര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അനസ് കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റും അറബി ഭാഷാ സമര കാലത്ത് അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റുമായിരുന്ന എ.എം കടവത്ത് അനുസ്മരണ പ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സഹീര്‍ ആസിഫ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഹാരിസ് ബെദിര, കെ.എം അബ്ദുല്‍ റഹിമാന്‍, എം.എച്ച് അബ്ദുല്‍ ഖാദര്‍, അമീര്‍ പള്ളിയാന്‍, ഫിറോസ് അടുക്കത്ത്ബയല്‍, നൗഫല്‍ തായല്‍, ജലീല്‍ അണങ്കൂര്‍, താജു ബെല്‍ക്കാട്, നൗഷാദ് കൊരക്കോട്, മൊയ്തീന്‍ കൊല്ലമ്പാടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, സിദ്ദീഖ് ചക്കര, ഇഖ്ബാല്‍ ബാങ്കോട്, അജ്മല്‍ തളങ്കര, ഖലീല്‍ ഷൈഖ്, സജീര്‍ ബെദിര, സിയാന്‍ തളങ്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. അറബി ഭാഷാ സമര കാലത്ത് അവിഭക്ത കണ്ണൂര്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റായിരുന്ന എ.എം കടവത്തിനുള്ള യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹോപഹാരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹിമാന്‍ കൈമാറി. യൂത്ത് ലീഗ് മുനിസിപ്പല്‍ ട്രഷറര്‍ സഫ്വാന്‍ അണങ്കൂര്‍ നന്ദി പറഞ്ഞു.

Scroll to Top