മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍(citu) കാസര്‍കോട് ഡിവിഷന്‍ കമ്മിറ്റിപി വി കൃഷ്ണന്‍ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.

മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ കാസര്‍ഗോഡ് ഡിവിഷന്‍ കമ്മിറ്റി കാസര്‍ഗോഡ് പുതിയ ബസ്റ്റാന്‍ഡില്‍ പി വി കൃഷ്ണന്‍ അനുസ്മരണ പരിപാടിയും തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രക്തദാന ക്യാമ്പും സംഘടിപ്പിച്ചു അനുസ്മരണ പരിപാടിയില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് സ : മാധവന്‍ മണിയറ പതാക ഉയര്‍ത്തി പി വി കൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി ഡിവിഷന്‍ പ്രസിഡണ്ട് രാജന്‍ കരിച്ചേരി അധ്യക്ഷത വഹിച്ചു സ : വരദരാജ പൈ രക്തദാന സേന ചെയര്‍മാന്‍ രാമചന്ദ്രന്‍ മാധൂര്‍ യൂണിയന്‍ ഡിവിഷന്‍ വൈസ് പ്രസിഡണ്ട് മാരായ ഗംഗാധരന്‍ അത്തനാടി, ചന്ദ്രശേഖരന്‍ ഉപ്പള, ജോയിന്റ് സെക്രട്ടറിമാരായ മോഹനന്‍കാടകം, സുരേഷ് കോട്ടൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു സെക്രട്ടറി സത്യജിത്ത്‌പെരിയ സ്വാഗതം പറഞ്ഞു. ഡിവിഷന്‍ കമ്മിറ്റി അംഗങ്ങളായ സദാനന്ദന്‍ കുമ്പള ബാലചന്ദ്രന്‍ സന്ധ്യാ ബസ് ഡ്രൈവര്‍, ഷാഫി അടൂര്‍ യൂണിയന്റെ പ്രധാന പ്രവര്‍ത്തകരായ രത്‌നാകര ആല്‍വ, ഷെരീഫ് കണ്ടക്ടര്‍ ജനകീബസ്, ശിവകുമാര്‍ കല്ലക്കട്ട, ലതീഷ് അടൂര്‍, സന്തോഷ് കുമാര്‍ ബായാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു, തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന രക്തദാന ക്യാമ്പില്‍ സത്യജിത്ത് പെരിയ രാമചന്ദ്രന്‍ മധൂര്‍, സുരേഷ് കോട്ടൂര്‍,ലതീഷ് ബി പി അടൂര്‍, ശിവകുമാര്‍ കല്ലക്കട്ട, വിഷ്ണു കുമ്പള, ഷെരീഫ് കണ്ടക്ടര്‍ ജാനകി ബസ്, പീതാംബരന്‍ ദേവി ബസ് ഡ്രൈവര്‍ സതീശന്‍ ഇച്ചിലങ്കോട്, രാജു മഞ്ചേശ്വരം,അമല്‍ദേവ് ബന്തടുക്ക തുടങ്ങിയവര്‍ രക്തദാനം ചെയ്തു.

Scroll to Top