ഏഴ് വയസ്സുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും

ഏഴ് വയസ്സുകാരിയെ മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു കോടതി.മാലോം ,
പാപ്പിനി വീട്ടില്‍ അതിരുമാവ്, സ്വദേശി അനീഷിനെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 20 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു. കാസര്‍ഗോഡ് പാപ്പിനിവീട്ടില്‍ അതിരുമാവ്, മാലോം ഗ്രാമം സ്വദേശിയായ അനീഷ് P. D എന്നയാളെയാണ് ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. ശിക്ഷകള്‍ക്ക് പുറമെ 80,000 രൂപ പിഴയും അടയ്ക്കണം. പിഴ തുക ഒടുക്കിയില്ലെങ്കില്‍ പ്രതി രണ്ട് വര്‍ഷം കൂടി അധിക തടവ് അനുഭവിക്കണം.
ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2021-ലാണ് സംഭവം നടന്നത്. ഏഴ് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടിക്ക് മദ്യം നല്‍കി ക്രൂരമായ രീതിയില്‍ ലൈംഗിക ആക്രമണത്തിന് ഇരയാക്കുകയായിരുന്നു.
ഹോസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജ് സുരേഷ് P.M ആണ് കേസില്‍ ശിക്ഷാവിധി പ്രസ്താവിച്ചത്.
ചിറ്റാരിക്കല്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത
കേസില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് ആയിരുന്ന
രഞ്ജിത്ത് രവീന്ദ്രന്‍ ആണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ A. ഹാജരായി.

Scroll to Top