വിജയ്‌യുടെ ജനനായകന്‍ വിദേശത്ത് നേടിയത്.
തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയുടെ ചിത്രം ജനനായകന്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിലേക്ക്. വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ 268 കോടി കടന്നു. കേരളത്തില്‍ നിന്ന് മാത്രം ചിത്രം ഇതുവരെ നേടിയത് പതിനാലു കൊടിയില്‍പരം രൂപയുടെ ഗ്രോസ് കളക്ഷന്‍ ആണ്. തമിഴ്‌നാട്ടില്‍ മാത്രം ചിത്രം 100 കോടിയിലധികം നേടി. ഇതു തുടര്‍ച്ചയായി ഒമമ്പതാം തവണയാണ് ഒരു വിജയ് ചിത്രം തമിഴ്‌നാട്ടില്‍ മാത്രം 100 കോടിയിലധികം നേടുന്നത്. വിദേശത്ത് മാത്രം ജനനായകന്‍ 85 കോടി നേടി.
റിലീസ് ദിനം മുതല്‍ വാരാന്ത്യത്തിലും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകള്‍ ലഭിച്ച ചിത്രത്തിന് പ്രവര്‍ത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുള്‍, ഫാസ്റ്റ് ഫില്ലിംഗ് ഷോകളാണ് ലഭിച്ചത്. തങ്ങളുടെ പ്രിയപ്പെട്ട താരം വിജയ്യെ അവസാനമായി സ്‌ക്രീനില്‍ കാണാന്‍ പ്രായഭേദമന്യേ ഓരോ ആരാധകനും പ്രേക്ഷകനും തിയേറ്ററുകളില്‍ തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ച് കരഘോഷത്തോടെ ആസ്വദിക്കുകയാണ് ജനനായകന്‍. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇത്രയധികം പ്രതിസന്ധികളിലൂടെ കടന്നുപോയി തിയേറ്ററില്‍ റിലീസായി ബ്ലോക്ക്ബസ്റ്റര്‍ ആകുന്ന ആദ്യ ചിത്രം കൂടിയാണ് ജനനായകന്‍. ഇന്ത്യയില്‍ ഇതുവരെ വിവിധ പ്ലാറ്റ്ഫോമുകളില്‍ കൂടി 5.8 മില്യണ്‍ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിട്ടുപോയത്.
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകന്‍ ചിത്രത്തിലെ പ്രധാന റോളുകളില്‍ ബോബി ഡിയോള്‍, പൂജാഹെഡ്‌ഗെ,മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകള്‍ നിര്‍മിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എന്‍ പ്രൊഡക്ഷന്റെ പേരില്‍ ജനനായകന്‍ നിര്‍മിച്ചിരിക്കുന്നത്. ജനനായകന്റെ അണിയറപ്രവര്‍ത്തകര്‍ ഇവരാണ്: ഛായാഗ്രഹണം സത്യന്‍ സൂര്യന്‍, ആക്ഷന്‍ അനില്‍ അരശ്, ആര്‍ട്ട് : വി സെല്‍വ കുമാര്‍, കൊറിയോഗ്രാഫി ശേഖര്‍, സുധന്‍, ലിറിക്‌സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വീര ശങ്കര്‍, പി ആര്‍ ഓ ആന്‍ഡ് മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍ എന്നിവരാണ്.




