രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്നവീട്ടമ്മയെ കിണറില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: രാത്രി വീട്ടില്‍ ഉറങ്ങാന്‍ കിടന്ന
വീട്ടമ്മയെ കിണറില്‍വീണ് മരിച്ച നിലയില്‍ കണ്ടെത്തി . ഇന്ന് പുലര്‍ച്ചെ 5.20 മണിയോടെ കിണറില്‍ വീണ നിലയില്‍ കാണുകയായിരുന്നു.
മാവുങ്കാല്‍ കല്യാണ്‍ റോഡ് സ്വദേശിനി തൃക്കരിപ്പൂര്‍ വടക്കെ കൊവല്‍ വല്‍സരാജിന്റെ ഭാര്യ ടി.ബിന്ദു 52 വാണ് മരിച്ചത്.
വടക്കെ കൊവല്‍ ഉള്ള ഭര്‍ത്താവിന്റെ ബന്ധുവിന്റെ വീട്ടിലെ കിണറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫയര്‍ഫോഴ്സും ചന്തേര പൊലീസും സ്ഥലത്തെത്തിമൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി
യിലേക്ക് മാറ്റി.
റിട്ട. തഹസില്‍ദാര്‍ കെവി രാഘവന്റെയും സരോജിനിയുടെയും മകളാണ്. മകന്‍: അര്‍ജുന്‍. മരുമകള്‍ അനുശ്രീ. സഹോദരങ്ങള്‍: പ്രകാശന്‍, അഡ്വ.സന്തോഷ്, ബീന, അനന്തവല്ലി

Scroll to Top