‘സ്വച്ഛത ഹി സേവ’ അവാര്‍ഡ് ഏറ്റുവാങ്ങി
തൃക്കരിപ്പൂര്‍: പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ ഇടപെടലിലൂടെ കൈക്കോട്ട് കടവ് പൂക്കോയ തങ്ങള്‍ സ്മാരക വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ‘സ്വച്ഛത ഹി സേവ’ അവാര്‍ഡിന് അര്‍ഹമായി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി.കെ. ബിജു പ്രമോദ് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി Mons Joseph ല്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജനം എന്ന ആശയം മുന്‍നിര്‍ത്തി മഹാത്മാ ഗാന്ധി സര്‍വകലാശാല സംഘടിപ്പിച്ച ‘സ്വച്ഛത ഹി സേവ’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ ക്യാമ്പസിലും സമീപ ഗ്രാമങ്ങളിലുമായി വൈവിധ്യമാര്‍ന്ന ശുചിത്വ-പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ബോധവത്കരണ റാലി, പോസ്റ്റര്‍ പ്രദര്‍ശനം, സ്‌കൂള്‍-റോഡ് ശുചീകരണം, അംഗന്‍വാടികളുടെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും ശുചീകരണം, സിഗ്‌നേച്ചര്‍ ക്യാമ്പയിന്‍, വൃക്ഷത്തൈ നടല്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ നടപ്പാക്കി.
എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ ബി.കെ. ബിജു പ്രമോദിന്റെ നേതൃത്വത്തില്‍ പി.ടി.എ. പ്രസിഡന്റ് നസീര്‍ തൃക്കരിപ്പൂര്‍, മാനേജര്‍ ടി. കുഞ്ഞബ്ദുള്ള എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടികള്‍ സംഘടിപ്പിച്ചത്.
സ്‌കൂള്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് വിദഗ്ധ സമിതി വിലയിരുത്തല്‍ നടത്തി, മാതൃകാപരമായ ശുചിത്വ-പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് സ്‌കൂളിനെ ഈ അഭിമാനകരമായ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്
പ്ലാസ്റ്റിക് മാലിന്യ നിര്‍മാര്‍ജന മാതൃകയായി കൈക്കോട്ട് കടവ് വി.എച്ച്.എസ്.എസ്;




