മൊഗ്രാല്‍. മൊഗ്രാല്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോത്സവത്തിന് ഇശല്‍ ഗ്രാമം ഒരുങ്ങി. സംഘാടക സമിതിയുടെ സബ് കമ്മിറ്റികള്‍ നിലവില്‍ വന്നതോടെ കലോത്സവത്തിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളിലാണ് സബ് കമ്മിറ്റികളും, സന്നദ്ധ സംഘടനകളും.
കലോത്സവത്തിന് വിജയികള്‍ക്കുള്ള 50 ട്രോഫി റെഡ് സ്റ്റാര്‍ മൊഗ്രാല്‍ നല്‍കുമെന്ന് ക്ലബ് എക്‌സിക്യൂട്ടീവ് യോഗം അറിയിച്ചു. യോഗത്തില്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ഹര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. അസീസ് ടൈലര്‍ സ്വാഗതം പറഞ്ഞു. അബ്ബാസ്,സത്താര്‍, നാസര്‍,ബാസിത്,മുനീര്‍, സിദ്ദീഖ് എന്നിവര്‍ സംബന്ധിച്ചു.




