അബുദാബി കസ്രോട്ടാര്‍ കൂട്ടായ്മയുടെ പ്രവര്‍ത്തന ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

അബുദാബി: അബുദാബിയിലെ പ്രമുഖ ജീവകാരുണ്യ സംഘടനയായ അബുദാബി കസ്രോട്ടാര്‍ കൂട്ടായ്മയുടെ 2026 /2027 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു. ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റിയിലെ ഇന്റേണല്‍ മെഡിസിന്‍ സ്‌പെഷലിസ്റ്റായ ഡോക്ടര്‍ നിയാസ് ഖാലിദ് ഉദ്ഘാടനം നിര്‍വഹിച്ചു.

നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു. സമൂഹത്തിലെ അര്‍ഹരായവരെ സഹായിക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ നിരവധി പേര്‍ പങ്കാളികളായി.

ആരോഗ്യരംഗത്തും സാമൂഹിക സേവന മേഖലയിലും ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ ഡോക്ടര്‍ നിയാസ് ഖാലിദിനെ ചടങ്ങില്‍ ആദരിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സമൂഹത്തിന്റെ നന്മയ്ക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

സെഹ അബുദാബിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങില്‍ സംഘടനയുടെ ഭാരവാഹികളും, അംഗങ്ങളും, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു.

വിവിധ പരിപാടികള്‍ ഉണ്ടായ ചടങ്ങില്‍ സെക്രട്ടറി തസ്ലിം ആരിക്കാടി സ്വാഗതം പറഞ്ഞു. പ്രസിഡന്റ് മുഹമ്മദ് ആലംപാടി അധ്യക്ഷത വഹിച്ചു.ട്രഷറര്‍ സൈനു ബേവിഞ്ച നന്ദി പറഞ്ഞു…

Scroll to Top