താല്‍ക്കാലിക ജോലി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ജീവനനൊടുക്കി.


18 വര്‍ഷമായി സര്‍വീസിലുള്ള
മുളിയാര്‍ മജക്കാറിലെ യോഗീഷിനെയാണ് വീടിന് സമീപത്തെ ഷെഡില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

താല്‍ക്കാലിക ജോലി നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നതിനിടെ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആത്മഹത്യ ചെയ്തു.ജോലി നഷ്ടപ്പെടുമെന്ന ആശങ്കയെ തുടര്‍ന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ആര്‍ടിസിയില്‍ 18 വര്‍ഷമായി താല്‍ക്കാലിക കണ്ടക്ടറായി ജോലി ചെയ്തിരുന്ന മുളിയാര്‍ മജക്കാറിലെ യോഗീഷ് കുമാര്‍ ആണ് വീടിന് സമീപത്തെ ഷെഡില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മുളിയാര്‍ മജക്കാറിലെ പരേതനായ മഹാലിംഗ പാട്ടാളിയുടെ മകനാണ് യോഗീഷ്. കാസര്‍കോട്‌സുള്ള്യ റൂട്ടില്‍ താല്‍ക്കാലിക കണ്ടക്ടറായാണ് ജോലി ചെയ്തിരുന്നത്. തിങ്കളാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ ശേഷമാണ് സംഭവം നടന്നതെന്നാണ് വിവരം.
യോഗീഷും മാതാവ് ബേബിയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മാതാവ് ബന്ധുവീട്ടിലേക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് പുതുതായി നിര്‍മിച്ച വീടിന് പിന്നിലെ ഷെഡില്‍ മകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ നാട്ടുകാരും പോലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
സംഭവത്തില്‍ ആദൂര്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലി സംബന്ധമായ അനിശ്ചിതത്വവും മാനസിക സമ്മര്‍ദവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കളും നാട്ടുകാരും സംശയിക്കുന്നത്.
എന്നാല്‍ മരണത്തിന്റെ യഥാര്‍ത്ഥ കാരണം ഉള്‍പ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. ആദൂര്‍ എസ്.ഐ. കരുണാകരന്‍ കെ.എം.യുടെ നേതൃത്വത്തിലാണ് അന്വേഷണം .

Scroll to Top