യു ഡി എഫ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരം;നടപടി സ്വീകരിച്ച് കെപിസിസി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരിക്കുന്ന ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ജയ്‌സണ്‍ തോമസ്, മൂന്നാം വാര്‍ഡില്‍ ജെസ്സി ടോം, ഏഴാം വാര്‍ഡില്‍ ജോണ്‍ പേണ്ടാനം, ഒമ്പതാം വാര്‍ഡില്‍ മാത്യു സെബാസ്റ്റ്യന്‍, പതിനാലാം വാര്‍ഡില്‍ ത്രേസ്യാമ്മ ടോമി, കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പി.എം ബേബി പാലത്തനാടിയില്‍, കുമ്പള ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാര്‍ഡില്‍ സമീറ റിയാസ്, എന്‍മകജെ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ അബ്ദുല്‍ ലത്തീഫ്, ബളാല്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സനോജ് മാത്യു, ചെങ്കള ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ സലീം എടനീര്‍, ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ മാധവി മുണ്ടോള്‍, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പതിനാറാം വാര്‍ഡില്‍ പി വിജയന്‍, നീലേശ്വരം നഗരസഭയിലെ മുപ്പതിനാലാം വാര്‍ഡില്‍ വി ഉഷ, കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് എരിയാല്‍ ഡിവിഷനില്‍ പര്‍വിന്‍ ടീച്ചര്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പുത്തിഗെ ഡിവിഷനില്‍ ഷുക്കൂര്‍ കനാജെ എന്നിവരെയും വിമത സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ സജി മണ്ണൂര്‍, ജോഷി പാലത്തനാടിയില്‍, കുമ്പള ഗ്രാമപഞ്ചായത്തിലെ റിയാസ്, കേശവ ദര്‍ബാര്‍കട്ട, ബളാല്‍ ഗ്രാമപഞ്ചായത്തിലെ എന്‍.ടി മാത്യു എന്നിവരെയും കെപിസിസി പ്രസിഡണ്ടിന്റെ നിര്‍ദ്ദേശാനുസരണം പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ അറിയിച്ചു.

Scroll to Top