കേരളത്തിലെ മഴക്കെടുതി; ദുരിതബാധിതര്‍ക്ക് അടിയന്തര കേന്ദ്ര സഹായം നല്‍കണം, അമിത് ഷായെ കണ്ട് യുഡിഫ് എംപിമാര്‍

കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത പേമാരിയില്‍ ഉണ്ടായ നാശനഷ്ടള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ ദുരിത ബാധിതര്‍ക്ക് അടിയന്തിര സഹായം നല്‍കണമെന്നും ഒരു പ്രത്യേക കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയച്ചു പേമാരിയില്‍ ഉണ്ടായ നാശനഷ്ടം തിട്ടപ്പെടുത്തി അര്‍ഹമായ സാമ്പത്തിക സഹായം നല്‍കണമെന്ന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചുള്ള നിവേദനം മന്ത്രിക്ക് നല്‍കി. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. ഏകദേശം 20 പേര്‍ മരിച്ചതായും, ഏഴു പേരെ കാണാതാവുകയും ചെയ്തു. നിരവധി വീടുകള്‍ പൂര്‍ണ്ണമായും ഭാഗികമായി വീടുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. 353 ദുരിതാശ്വാസ ക്യാമ്പുകളില്‍ ആയി 13496 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത്, നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനായി ഒരു കേന്ദ്ര സംഘത്തെ എത്രയും വേഗം നിയോഗിച്ചു യഥാര്‍ത്ഥ നഷ്ടം വിലയിരുത്തി ദുരിത ബാധിതര്‍ക്ക് സാമ്പത്തിക സഹായം നല്കണമെന്നാവിശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ എംപിമാരായ ആന്റോ ആന്റണി, കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ഇ ടി മുഹമ്മദ് ബഷീര്‍, എം പി അബ്ദുള്‍ സമദ് സമദാനി, എം കെ രാഘവന്‍, കെ സുധാകരന്‍, കെ ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബെഹനാന്‍, കെ രാധാകൃഷ്ണന്‍, ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, ജെബി മേത്തര്‍, പി വി അബ്ദുള്‍ വഹാബ്, ഹാരിസ് ബീരാന്‍ എന്നിവര്‍ ഒപ്പു വെച്ചു.

Scroll to Top