കടല്‍ക്ഷോഭം രൂക്ഷമായ കുമ്പള കോയിപ്പാടി കടപ്പുറം ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സന്ദര്‍ശിച്ചു.പ്രദേശവാസികളുമായി സംസാരിച്ച കളക്ടര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.കടലാക്രമണ ഭീഷണി നേരിടുന്ന മൂന്നോളം കുടുംബങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ച് സുരക്ഷിതമായ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. പുനര്‍ഗേഹം പദ്ധതി പ്രകാരം തദ്ദേശവാസികളെ പുനരധിവസിപ്പിക്കുന്ന നടപടി വേഗത്തിലാക്കാന്‍ കളക്ടര്‍ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭത്തെ തുടര്‍ന്നും മാറാന്‍ വിസമ്മതിച്ചിരുന്ന കുടുംബങ്ങളും സുരക്ഷിതമായി ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ കളക്ടറെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കടല്‍ക്ഷോഭത്തെ നേരിടാന്‍ ചെല്ലാനം മാതൃകയില്‍ ടെട്ര പോടുകള്‍ നടപ്പിലാക്കണമെന്ന് പ്രദേശവാസികള്‍ കളക്ടറോട് ആവശ്യപ്പെട്ടു.കടല്‍ക്ഷോഭത്തില്‍ തെങ്ങുകള്‍ ഉള്‍പ്പെടെ നാശനഷ്ടം സംഭവിച്ച വയുടെ കണക്കെടുത്ത് നല്‍കാന്‍ ജില്ല കളക്ടര്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തി. ഇവിടെ പോലീസ് പെട്രോളിങ് നടക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ എലിപ്പനി പ്രതിരോധ പ്രതിരോധത്തിനായി വീടുകളില്‍ ഡോക്‌സി സൈക്ലിന്‍ വിതരണം ചെയ്യുകയും ജലസ്രോതസ്സ് ശുചീകരിക്കുകയും ചെയ്യുന്നുണ്ട്.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.പി അബ്ദുള്‍ ഖാദര്‍, വൈസ് പ്രസിഡന്റ് എം.ബല്‍ക്കീസ്, കുമ്പള ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ഹമീദ് കോയ, അമിത ആല്‍വ, എ.കാഞ്ചാര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പൃഥ്വിരാജ് ഷെട്ടി, കുമ്പള പഞ്ചായത്ത് സെക്രട്ടറി കെ.സിദ്ധാര്‍ത്ഥ, അസിസ്റ്റന്റ് സെക്രട്ടറി ഷൈജു, എല്‍.എസ്.ജി.ഡി എന്‍ജിനീയര്‍ സതീഷ്, മഞ്ചേശ്വരം തഹസില്‍ദാര്‍ എല്‍.കെ സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ കിരണ്‍ ഷട്ടി, കോയിപ്പാടി വില്ലേജ് ഓഫീസ് രാജേഷ് കുമാര്‍, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സഞ്ജയ്, കുമ്പള പി.എച്ച്‌സി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അരുണ്‍കുമാര്‍ ഫിഷറീസ് വകുപ്പ് ഡി.ഡി ഷൈനി, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അരുണേന്ദു, മത്സ്യ ഭവന ഓഫീസര്‍ ഷിനാസ്, ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ സഞ്ജയ്, എന്നിവര്‍ കളക്ടറെ അനുഗമിച്ചു




