സ്ത്രീകളെ കുറിച്ചുള്ള വിവാദപരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സിപി ജോണ്‍

ആരേയും അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല, വിവാദം അവസാനിപ്പിക്കണം

സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പറഞ്ഞു മന്ത്രി സിപി ജോണ്‍. ആരേയും അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
തിരുവനന്തപുരം: സ്ത്രീകളെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പറഞ്ഞു മന്ത്രി സിപി ജോണ്‍. ആരേയും അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വിവാദം അവസാനിപ്പിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കണമായിരുന്നു. ആര്‍ക്കെങ്കിലും വിഷമം തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഖേദം പ്രകടിപ്പിക്കാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പ്രിയദര്‍ശിനിയില്‍ സ്ത്രീകള്‍ തിക്കിതിരക്കി കയറുന്നുവെന്നും സ്വകാര്യ സ്‌കൂളുകളില്‍ മക്കളെ പഠിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞിരുന്നു. പരാമര്‍ശം വാര്‍ത്തയായതോടെ നിരവധി പേരാണ് മന്ത്രിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്.

സൗജന്യ യാത്ര ആരുടെയും ഔദാര്യമല്ല. അവകാശമാണ്. ഞാന്‍ ശ്രദ്ധിക്കണമായിരുന്നു. പക്ഷേ കേരളത്തില്‍ കടുത്ത ദാരിദാര്യമുണ്ട്. പ്രിയദര്‍ശിനി അത് ഇളവ് ചെയ്യാനുള്ള മാര്‍ഗമാണ്. പ്രിയദര്‍ശിനി കെ എസ് ആര്‍ ടി സി ക്ക് ബാധ്യതയല്ല. കൂടുതല്‍ ആളുകള്‍ ബസ്സുകളില്‍ കയറുന്ന ചുരമുള്ള ഇടങ്ങളില്‍ കൂടുതല്‍ വണ്ടികള്‍ ഇടും. വണ്ടികള്‍ക്ക് പഴക്കം ഉണ്ടെന്നും സിപി ജോണ്‍ പറഞ്ഞു.

Scroll to Top