നീലേശ്വരത്ത് യുവതി കിണറില്‍ വീണ് മരിച്ചു



മടിക്കൈ ചാളക്കടവിലെ കതിര്‍ക്കോട് സുരേന്ദ്രന്റെ ഭാര്യ സരളയാണ് മരിച്ചത്


വീണ് മരിച്ചു. നാട്ടുകാരും കാഞ്ഞങ്ങാട് നിന്നുമെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കരക്കെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മടിക്കൈ ചാളക്കടവിലെ കതിര്‍ക്കോട് സുരേന്ദ്രന്റെ ഭാര്യ സരള 42 യാണ് മരിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. വീടിന് സമീപം തോട്ടത്തിലെ കിണറിലാണ് വീണത്. ചുറ്റുമതിലില്ലാത്ത കിണറാണ്. തോട്ടിന്‍ കരയിലുള്ള കിണര്‍ ഇടിഞ്ഞ നിലയിലാണ്. കിണറിന്‍ കരയില്‍ കണ്ട് ചെരിപ്പ്
പരിശോധിച്ചപ്പോഴാണ് കണ്ടത്. മടിക്കൈ രണ്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ആവണി ഏകമകള്‍.

Scroll to Top