അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം KMCC യുടെ ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ 2025 ഫെബ്രുവരി മാസത്തെ യോഗം
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ വെച്ചു നടത്തുകയുണ്ടായി
മണ്ഡലം കമ്മിറ്റിയുടെ കീഴില്‍ കഴിഞ്ഞ ആറു വര്‍ഷത്തോളമായി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്‌മാ കാരുണ്യ ഹസ്തം പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി മാസത്തെ ചികിത്സാ ധന സഹായം മഞ്ചേശ്വരം മണ്ഡലത്തിലെ 5 പഞ്ചായത്തില്‍ പെട്ട 4 ക്യാന്‍സര്‍ രോഗികള്‍ക്കും 1 കിഡ്‌നി രോഗികുമായി
മൊത്തം 5 രോഗികള്‍ക്ക് ചികിത്സാ തുക അനുവദിച്ചു നല്‍കി.
മംഗല്‍പാടി പഞ്ചായത്തിലെ 11 ആം വാര്‍ഡ് ഹേരൂര്‍ ലെ കിഡ്‌നി രോഗിക്കും, കുമ്പള പഞ്ചായത്ത് 4 ആം വാര്‍ഡ് ബംബ്രാണയിലെ കാന്‍സര്‍ രോഗിക്കും, പൈവളികെ പഞ്ചായത്ത് പെര്‍വാഡ് വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും, എന്‍മകജെ പഞ്ചായത്ത് ഗുണാജെ വാര്‍ഡ് ലെ കാന്‍സര്‍ രോഗിക്കും , പുത്തിഗെ പഞ്ചായത്ത് ഉറുമി വാര്‍ഡിലെ കാന്‍സര്‍ രോഗിക്കുമാണ് തുക അനുവദിച്ചു നല്‍കിയത്.
മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തരം ലഭിക്കുന്ന അപേക്ഷയിന്‍ മേലാണ് തുക അനുവദിച്ചു നല്‍കുന്നത് . ഓരോ രോഗികള്‍ക്കും അനുവദിക്കുന്ന പതിനായിരം രൂപ അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറുകയും തുടര്‍ന്ന് വാര്‍ഡ് കമ്മിറ്റി മുഖാന്തിരം രോഗിക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും .
ഷിഫാഹുറഹ്‌മ കാരുണ്യ ഹസ്തം പദ്ധതിയുടെ ഫെബ്രുവരി മാസത്തെ യോഗം നടത്തി
34