കാസര്‍കോട് ഡ്രീംഫ്‌ലവര്‍ ഐ.വി.എഫ്. സെന്ററില്‍ പോസ്റ്റ് ഗ്രാജ്യേറ്റ് ഗൈനക്കോളജിസ്റ്റുകള്‍ക്കായുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി കോഴ്സുകളില്‍ പ്രവേശനം നേടിയവര്‍ക്കായി സ്വീകരണ സമ്മേളനം നടത്തി. വിശിഷ്ടാതിഥികളും അധ്യാപകരും ചേര്‍ന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഡയറക്ടറും എച്ച്.ഒ.ഡി.യുമായ ഡോ. ജയലക്ഷ്മി സൂരജ് പ്രവേശനം നേടിയ ഡോക്ടര്‍മാരെ സദസ്സിന് പരിചയപ്പെടുത്തി. ഐ.എം.എ. കാസര്‍കോട് പ്രസിഡന്റ് ഡോ. രേഖാ റായ് മുഖ്യാതിഥിയും കാസര്‍കോട് ഗൈനക് സൊസൈറ്റി സെക്രട്ടറി ഡോ. ദീപാ മാധവന്‍ വിശിഷ്ടാതിഥിയുമായി. എഫ്.എന്‍.ബി. കോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഡോ. കെ.വി.ശ്രീബ, എഫ്.ആര്‍.എം. കോഴ്സിലേക്ക് തിരഞ്ഞെടുക്ക പ്പെട്ട ഡോ. എച്ച്.പാര്‍വതി എന്നിവരെ കോഴ്സ് കോഡിനേറ്ററും അധ്യാപകനുമായ ഡോ.എം. കൃഷ്ണദാസ് അനുമോദിച്ചു. സ്ഥാപനത്തിന്റെ ഡയറക്ടര്‍ കെ.പി. സൂരജ്, പരിപാടിയുടെ കോഡിനേറ്റര്‍ എം. ശ്രീചന്ദ് എന്നിവര്‍ സംസാരിച്ചു
സ്വീകരണ സമ്മേളനം നടത്തി.




