കഴിഞ്ഞ ദിവസങ്ങളിലായി തിമിര്‍ത്ത് പെയ്ത മഴക്കെടുതിമൂലം നീലേശ്വര നഗര സഭ പരിധിയിലെ ചാത്തമത്ത് പ്രദേശങ്ങളില്‍ തകര്‍ന്ന വീടുകളും നാശ നഷ്ടങ്ങള്‍ കാരണം വീടൊഴിഞ് ബന്ധുക്കള്‍ക്കൊപ്പവും മറ്റു വിവിധ കേന്ദ്രങ്ങളിലുമായി കഴിയുന്ന കുടുംബങ്ങളെയും നാഷണല്‍ വിമന്‍സ് ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചു കൊണ്ട് ആശ്വസിപ്പിക്കുകയും അവര്‍ക്കാവശ്യമായ അടിയന്തിര സഹായം എന്ന രീതിയില്‍ ഭക്ഷണ കിറ്റുകള്‍ വിതതരണം ചെയ്യൂകയുമുണ്ടായി.
നാഷണല്‍ വിമന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ഹസീന ടീച്ചര്‍, ജില്ല പ്രസിഡന്റ് ജമീല ടീച്ചര്‍, സെക്രട്ടറി എല്‍.സുലൈഖ, സഹ ഭാരവാഹികളായ നജ്മ റാഫി, ഹസീന പടന്നക്കാട്, സമീറ നാസര്‍ കാഞ്ഞങ്ങാട്, റസീന കോട്ടപ്പുറം, നീലേശ്വരം ക്ഷേമ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍ പേര്‍സണ്‍ ഷമീന മുഹമ്മദ്, എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. വാര്‍ഡ് കൌണ്‍സിലര്‍ ഇ. ചന്ദ്രമതി വിമന്‍സ് ലീഗ് നേതാക്കള്‍ക്കൊപ്പം ഉണ്ടായിരുന്നു.
കാലവര്‍ഷക്കെടുതി മൂലം വീടുകള്‍ തകര്‍ന്നതിനാല്‍ വീടൊഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്ക് അത്യാവശ്യ സഹായങ്ങള്‍ നല്‍കാന്‍ അധികൃതരുടെ അതീവ ശ്രദ്ധ ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ദുരിതബാധിതരുടെ വീടുകളിലെത്തി അവരുടെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും കുടുംബാംഗങ്ങളുമായി സംസാരിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു.
വീടുകള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കും കൃഷിയിടങ്ങള്‍ക്കും സംഭവിച്ച നാശനഷ്ടങ്ങള്‍ വിലയിരുത്തിയ ശേഷം അര്‍ഹമായ സഹായം സര്‍ക്കാര്‍ എത്രയും വേഗം ലഭ്യമാക്കണമെന്ന് ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു.
ദുരിതബാധിതര്‍ക്കാവശ്യമായ അടിയന്തര സഹായങ്ങള്‍ എത്തിക്കുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുകയും
പ്രതിസന്ധി ഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും ആവശ്യമായ എല്ലാ സഹായങ്ങളും ലഭ്യമാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വിമന്‍സ് ലീഗ് പ്രതിനിധികള്‍ അവരെ അറിയിച്ചു.




