മംഗളൂരുവില്‍ കറുത്ത ഷൂസ് ധരിച്ചതിന് മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം,

മര്‍ദ്ദിച്ചതും മലയാളികള്‍, 6 പേര്‍ക്കെതിരെ കേസ്

ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും മലയാളികളാണ്.
മംഗളൂരു: കറുത്ത ഷൂസ് ധരിച്ചതിന് മംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. മംഗളൂരുവിലെ ശ്രീനിവാസ കോളേജിലാണ് റാഗിംഗിന്റെ പേരി മര്‍ദ്ദനമുണ്ടായത്. രണ്ട് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദിച്ചതായി പരാതി. കറുത്ത ഷൂ ധരിച്ചതിന്റെ പേരിലായിരുന്നു മര്‍ദനം. ആദര്‍ശ്, ജസിന്‍ ഖാദര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മര്‍ദനമേറ്റത്. ഇരുവരും മലയാളികളാണ്. വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. ജൂനിയര്‍ വിദ്യാര്‍ത്ഥികളെ മര്‍ദിച്ചതും മലയാളി വിദ്യാര്‍ത്ഥികളാണെന്നാണ് ലഭ്യമാകുന്ന വിവരം. പരാതിയില്‍ കേസെടുത്ത് പാണ്ഡേശ്വര്‍ പൊലീസ്. ലോജിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.6 രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. ഗുജ്ജാരകെരേയിലെ ചായക്കടയ്ക്ക് സമീപത്ത് വച്ചായിരുന്നു മര്‍ദ്ദനം.

മംഗളൂരു ശ്രീനിവാസ കോളേജില്‍
മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിംഗ്.കറുത്ത ഷൂസ്
ധരിച്ചെത്തിയതിനാണ്
മലയാളി വിദ്യാര്‍ത്ഥികള്‍ ക്രൂര മര്‍ദ്ദനത്തിനിരയായത്.
സംഭവത്തില്‍
ആറ് ക്ലിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ്
കേസെടുത്തു.

Scroll to Top