പൂക്കോയ തങ്ങള്‍ ഹോസ്പിസ് പാലിയേറ്റീവ് കെയര്‍ബിരിയാണി ചലഞ്ച് ഒക്ടോബര്‍ 20 ന്

കാസറഗോഡ് : കിടപ്പ് രോഗികള്‍ക്ക് സ്വന്തനമായി പ്രവര്‍ത്തിക്കുന്ന പി ടി എച്ച് കാസറഗോഡ് മണ്ഡലം കമ്മിറ്റി നടത്തുന്ന ബിരിയാണി ചലഞ്ച് ഒക്ടോബര്‍ 20 ന് നടക്കും , തളങ്കര മാലിക് ദീനാര്‍ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുവാന്‍ ഉദ്ദേശിക്കുന്ന കിടപ്പു രോഗികള്‍ക്കായുള്ള കിടത്തി ചികിത്സ, ഒ പി യൂണിറ്റ് അടക്കമുള്ള പദ്ധതികളുടെ പ്രവര്‍ത്തനത്തിനുള്ള ധന സമാഹരണത്തിന്റെ ഭാഗമായാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നത് ,
പാലിയേറ്റിവ് കെയര്‍ മേഖലയില്‍ ശ്രദ്ധേയ സേവനങ്ങള്‍ കാഴ്ച്ച വെച്ച് പ്രയാണം തുടരുന്ന പി ടി എച്ചിനായി കര്‍മ്മ നിരതരായ പരിശീലനം ലഭിച്ച വളണ്ടിയര്‍മാരും രംഗത്തുണ്ട് , കാസറഗോഡ് മണ്ഡലത്തിലെ മുനിസിപ്പല്‍ പഞ്ചായത്ത് – പരിധിയിലെ പല പ്രദേശങ്ങളിലായി ഹോം കെയര്‍ വിസിറ്റ് നടത്തി കിടപ്പ് രോഗികള്‍ക്ക് ആശ്വാസം നല്‍കി വരുന്നു , പാലിയേറ്റിവ് പ്രവര്‍ത്തനങ്ങള്‍ സാമൂഹിക ഉത്തരവാദിത്തമാണെന്ന് തിരിച്ചറിഞ് സുമനുസുകള്‍ ബിരിയാണി ചലഞ്ച് വിജയിപ്പിക്കണമെന്ന് പി ടി എച്ച് കാസറഗോഡ് മണ്ഡലം ചെയര്‍മാന്‍ പി എം മുനീര്‍ ഹാജി, ജനറല്‍ കണ്‍വീനര്‍ മൊയ്തീന്‍ കൊല്ലംമ്പാടി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

ഫോട്ടോ അടിക്കുറിപ്പ് : പി ടി എച്ച് കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വളണ്ടിയേഴ്സ് മീറ്റ്

Scroll to Top